മോദിയെ വിമര്‍ശിച്ചു; എംടി വാസുദേവന്‍നായര്‍ക്കെതിരെ ബിജെപി

By Web DeskFirst Published Dec 28, 2016, 8:19 AM IST
Highlights

കോഴിക്കോട്: നോട്ട് പ്രതിസന്ധിയിലെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ  ബിജെപി രംഗത്ത്. വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോള്‍ ആര്‍ക്കോ വേണ്ടി സംസാരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ന്‍ണന്‍ പറഞ്ഞു.

സേതുവും മോഹനവര്‍മ്മയും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ എം.ടി കാര്യങ്ങളറിയാതെ പ്രതികരിച്ചത് ശരിയായില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു. ധനമന്ത്രി തോമസ് ഐസകിന്റെ കള്ളപ്പണവേട്ട- മിഥ്യയും യാഥാര്‍ത്ഥ്യവും പുതിയ പുസ്തകം  തിരൂര്‍ തുഞ്ചന്‍ പറമ്പില് പ്രകാശനം ചെയ്യവേയാണ് എം ടി വാസുദേവന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമാായി വിമര്‍ശിച്ചത്.

തുഗ്ലക്കിന്റെ ഭരണപരിഷ്‌ക്കാരത്തെ അനുസ്മരിച്ച എംടി നാണ്യവ്യവസ്ഥയിലും കറന്‍സിയിലും  ഇടപെടലുകള്‍ നടത്തിയ യൂറോപ്പിലേയും ആഫ്രിക്കയിലേയും രാഷ്ട്രങ്ങള്‍  ചെന്നെത്തിയത് വലിയ തകര്‍ച്ചയിലാണെന്നും എംടി പറഞ്ഞു. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള് ദൂരീകരിക്കാന്‍ ഉതകുന്ന തരത്തില്‍ ചോദ്യോത്തര ശൈലിയിലാണ് തോമസ് ഐസക്കിന്റെ പുസ്തകം.

click me!