നീക്കം ഉമ്മന്‍ ചാണ്ടിയെ നേതൃപദവിയിലെത്തിക്കാന്‍

Published : Dec 28, 2016, 07:58 AM ISTUpdated : Oct 05, 2018, 02:51 AM IST
നീക്കം ഉമ്മന്‍ ചാണ്ടിയെ നേതൃപദവിയിലെത്തിക്കാന്‍

Synopsis

ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തി യു.ഡി.എഫിന് മുന്നോട്ട് പോകാനാവില്ല . ഇതാണ് ലീഗ് , ജെ.ഡി.യു ,ആര്‍.എസ്.പി , കേരള കോണ്‍ഗ്രസ് ജേക്കബ് തുടങ്ങിയ ഘടകക്ഷികളുടെ നേതാക്കള്‍ പങ്കുവയ്ക്കുന്ന വികാരം. ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് കണ്‍വീനറാക്കിയാലെന്ത് എന്നതാണ് ഇവരുടെ ചോദ്യം . മുന്നണി പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്ത ഉയരുന്നില്ലെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത് . അതേ സമയം കോണ്‍ഗ്രസിലെ കലഹത്തിൽ അതേ തീവ്രതയോടെ കക്ഷിയാകാനില്ലെന്നാണ് ലീഗ് നിലപാട് . ഇത് കോണ്‍ഗ്രസിലെ നീക്കങ്ങളെ തണുപ്പിച്ചു.കോണ്‍ഗ്രസിലെ വിലപേശൽ നീക്കങ്ങളിൽ പക്ഷം പിടിക്കേണ്ടെന്ന് നേരത്തെ കൊച്ചിയിൽ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചിരുന്നു .  മൃദുസമീപനം സ്വകീരിച്ചതിലെ പരിഭവവം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ലീഗ് നേതൃത്വത്തോട് പങ്കുവച്ചുവെന്നാണ് വിവരം.

എന്നാൽ സ്ഥിതി വഷളാക്കാനില്ലെന്ന മറുപടിയാണ് ലീഗ് നല്‍കിയതെന്നറിയുന്നു .  ഉമ്മന്‍ ചാണ്ടിയെ നേതൃപദവയിൽ എത്തിക്കണമെന്ന ഘടകക്ഷി വികാരത്തോടെ എങ്ങനെ അദ്ദേഹം പ്രതികരിക്കുമെന്നതാണ് പ്രധാനം . എ ഗ്രൂപ്പ് കെ.പി.സി.സി പ്രസിഡന്‍റ് പദവി ഉന്നമിട്ടാണ് നീങ്ങുന്നത് .സംഘടനാ തെരഞ്ഞെടുപ്പ് പാര്‍ട്ടിയിലെ അപ്രമാദിത്വം ഉറപ്പിക്കുക . ഡി.സി.സി പുനസംഘടനയിലെ നഷ്ടം , തങ്ങളുടെ ചേരിയിലുണ്ടായിരുന്നവരെ  സുധീരന്‍ ഒപ്പം കൂട്ടുന്നതും എ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നു .

 പക്ഷേ സംഘടനാ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് ഉറപ്പില്ല .എന്നാലും എത്രയും വേഗം സുധീരൻ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് എ ക്യാന്പ് ആശിക്കുന്നു


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ; ദീപ്തി മേരി വർ​ഗീസിനെ വെട്ടി മേയർ സ്ഥാനം പങ്കിടും
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി