രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ ബിജെപി പ്രവർത്തകർക്ക് നിർദേശം

Published : Aug 10, 2018, 09:03 AM IST
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ ബിജെപി പ്രവർത്തകർക്ക് നിർദേശം

Synopsis

ദുരന്ത മുഖത്ത് സർക്കാർ ഏജൻസികളും  സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും സഹായവും ചെയ്യണം

തിരുവനന്തപുരം: സമാനതകളില്ലാതെ മഴക്കെടുതിയിലൂടെ സംസ്ഥാനം കടന്നു പോകുന്ന സാഹചര്യത്തിൽ  എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള ആഹ്വാനം ചെയ്തു. 

ദുരന്ത മുഖത്ത് സർക്കാർ ഏജൻസികളും  സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും സഹായവും ചെയ്യണം. നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ഇപ്പോൾ ആവശ്യമാണ്. ഇവ സമാഹരിക്കാൻ പ്രവർത്തകര്‍ മുന്നിട്ടിറങ്ങണം. ശാരീരികമായി സഹായം ചെയ്യാൻ സാധിക്കുന്നവർ സേവാഭാരതി പ്രവർത്തകരോട് ചേര്‍ന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മഴക്കെടുതി നേരിടാൻ കേരളത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നുവെന്നും. ഇക്കാര്യം അനുഭാവപൂർവ്വം പരി​ഗണിക്കാമെന്ന് അവർ ഉറപ്പു നൽകിയതായും ശ്രീധരൻപ്പിള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം