ഉത്തര്‍പ്രദേശില്‍ മുത്തലാഖ് കാര്‍ഡ് ഇറക്കി ബിജെപി

Web Desk |  
Published : Feb 06, 2017, 09:44 AM ISTUpdated : Oct 05, 2018, 02:47 AM IST
ഉത്തര്‍പ്രദേശില്‍ മുത്തലാഖ് കാര്‍ഡ് ഇറക്കി ബിജെപി

Synopsis

ലക്‌നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ എതിര്‍ ചേരിക്ക് അനുകൂലമായി കേന്ദ്രീകരിക്കുന്നതിന് തടയിടാന്‍ ബി.ജെ.പി മുത്തലാഖ് കാര്‍ഡിറക്കി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ നിലപാട് പറയാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളോട് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തു.

രാമക്ഷേത്രത്തിനും കലാപത്തിനും പിന്നാലെ മുത്തലാഖ് വിഷയവും. യു.പി തിരിച്ചു പിടിക്കാന്‍ ബി.ജെ.പി വര്‍ഗീയ കാര്‍ഡുകള്‍ ഒന്നൊന്നായി ഇറക്കുകയാണ്. രാമക്ഷേത്രം വിഷയം ഉയര്‍ത്തുന്നത് ഹിന്ദു ധ്രൂവീകരണത്തിനെങ്കില്‍ മുത്തലാഖിന്റെ മുഖ്യഉന്നം എതിര്‍ ധ്രുവീകരണ നീക്കത്തിന് തടയിടലാണ്. മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മാന്യതയുടെയും സമത്വത്തിന്റെയും നീതിയുടെയും പ്രശ്‌നമെന്ന നിലയിലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉയര്‍ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം ഗാസിയാബാദില്‍ പ്രഖ്യാപിച്ചു.

മുത്തലാഖില്‍ നിലപാട് വ്യക്തമാക്കാന്‍ മറ്റു പാര്‍ട്ടികളെ നിര്‍ബന്ധിക്കുന്നതിലൂടെ യു.പിയില്‍ എതിരാളികളെ വെട്ടിലാക്കാനാണ് ബി.ജെ.പി ശ്രമം. മുത്തലാഖ് വിഷയത്തിലൂടെ ന്യൂനപക്ഷത്തിലെ വനിതാ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുക വഴി വോട്ട് ധ്രുവീകരണത്തിന് തടയിടാമെന്നാണ് പാര്‍ട്ടി കണക്കു കൂട്ടുന്നത്. ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ ജില്ലകളില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമെന്ന സര്‍വേകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി മുത്തലാഖ് കാര്‍ഡറിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം