
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ വീണ്ടും സിപിഎം - ബിജെപി സംഘർഷം. വളള്യായി, പാത്തിപ്പാലം ഭാഗങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അഞ്ച് സി.പി.എം പ്രവർത്തകർക്കും രണ്ട് ബി.ജെ.പി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വളള്യായിലെ ഒരു കല്യാണ വീട്ടിൽ വച്ചാണ് സംഘർഷം ആരംഭിച്ചത്. സി .പി .എം - ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ അക്രമം ഉണ്ടായത്. പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ് ,റിജിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരു സംഭവങ്ങളിലും പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ കനത്ത പോലീസ് സന്നാഹത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam