വടകര സിപിഎം-ബിജെപി സംഘർഷം: സർവ്വകക്ഷിയോഗം, സമവായം; പിന്നാലെ വെല്ലുവിളിയും

Published : Oct 09, 2018, 10:05 AM IST
വടകര സിപിഎം-ബിജെപി സംഘർഷം: സർവ്വകക്ഷിയോഗം, സമവായം; പിന്നാലെ വെല്ലുവിളിയും

Synopsis

വടകരയിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന സിപിഎം -ബിജെപി സംഘർഷത്തിന് പരിഹാരം കാണാനായി ആർഡിഒയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്നു. 

കോഴിക്കോട്: വടകരയിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന സിപിഎം -ബിജെപി സംഘർഷത്തിന് പരിഹാരം കാണാനായി ആർഡിഒയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്നു. യോഗം അക്രമസംഭവങ്ങളെ അപലപിച്ചു. പോലീസ് നടപടി ശക്തമാക്കിയതായും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി കെപി ചന്ദ്രൻ യോഗത്തിൽ ഉറപ്പ് നൽകി. 

സംഘർഷം മുതലെടുത്ത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ ബാഹ്യശക്തികൾ ഇടപെടുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. ഒരാഴ്ച മേഖലയിൽ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നിർത്തിവയ്ക്കാൻ യോഗം തീരുമാനിച്ചു. 

എന്നാല്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നിർത്തിവെയ്ക്കാൻ യോഗം തീരുമാനിച്ചെങ്കിലും യോഗം പൂർത്തിയായതിന് പിന്നാലെ സിപിഎമ്മും ബിജെപിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത് കല്ലുകടിയായി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
ഐഎഫ്എഫ്കെ പ്രതിസന്ധി: ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കരുത്; കേന്ദ്ര വിലക്കിന് വഴങ്ങി കേരളം