
തൃശ്ശൂര്‍: വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ടി.എൻ.പ്രതാപന്റെ പൊറോട്ടുനാടkമാമെന്ന് മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ കെ അനുഷ്കുമാര്‍ പരിഹസിച്ചു. പ്രതാപൻ എന്ന കാപട്യക്കാരനായ രാഷ്ട്രീയക്കാരന്റെ തരംതാണ നാടകമാണ് ഇന്നലെ കണ്ടത്.കുറേ കൊലപാതകകളെയും ക്രിമിനൽ പ്രതികളെയും കൂട്ടിക്കൊണ്ടുവന്ന പ്രതാപൻ കളിച്ച നാടകം ആയിരുന്നു അത്.ബിജെപി പ്രവർത്തകരോ ദേവനോ കിറ്റുവാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാൻ പോലീസിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വെല്ലുവിളിക്കുന്നു.സ്ഥാപന ഉടമ എസ്എൻഡിപി നേതാവാണ്.അദ്ദേഹത്തിന്‍റെ വീട്ടിൽ സമ്പർക്കത്തിന് ആയിട്ടാണ് ദേവൻ പോയത്.പ്രതാപനെ തിരെ bjp തെരഞ്ഞടുപ്പ് കമ്മീഷന് ബിജെപി പരാതിനൽകും. ദേവന്റെ തെരഞ്ഞെടുപ്പ് പ്രചരണം തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് പരാതി നൽകുക
അതിനിടെ കിറ്റ് വിവാദത്തില്‍ എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് പൊലീസ് അനുമതി തേടി.ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.കോടതി ഇന്നു വാദം കേൾക്കും.ജനപ്രാതിനിധ്യ നിയമപ്രകാരം അന്വേഷണം വേണമോയെന്ന് കോടതി തീരുമാനിക്കും
. തൃശ്ശൂർ ഒളരിയിൽ വിതരണം ചെയ്യാനായി കിറ്റുകൾ എത്തിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് പിറ്റേദിവസം, ഇന്നലെ മണലൂർ മണ്ഡലത്തിലും ബിജെപിക്കെതിരെ കിറ്റ് വിതരണ ആരോപണം ഉയർന്നത്.ഇരു സംഭവങ്ങളിലും കിറ്റുകൾക്ക് ഓർഡർ നൽകിയത് പ്രാദേശിക ബിജെപി പ്രവർത്തകരാണെന്ന കട ഉടമകളുടെ മൊഴി, പാർട്ടിക്ക് തിരിച്ചടിയായി. ഇന്നലെ കിറ്റുകൾ കണ്ടെടുത്ത സ്ഥലത്ത് ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർ സിനിമാതാരം ദേവന്റെ സാന്നിധ്യവും പാർട്ടിയെ കൂടുതൽ വെട്ടിലാക്കി.
ഒളരിയിൽ കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ, പ്രാദേശിക ബിജെപി നേതാവായ രാധാകൃഷ്ണനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. കിറ്റ് വിതരണ ആരോപണം ബിജെപി ജില്ലാ നേതൃത്വം അപ്പാടെ തള്ളിക്കളയുമ്പോഴും, തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ ബിജെപിക്ക് വിവാദം ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന തൃശ്ശൂർ മണലൂർ മണ്ഡലങ്ങളിൽ കിറ്റു വിവാദം പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും കൂടുതൽ സജീവമായി ചർച്ചയാക്കുകയാണ് യുഡിഎഫും എൽഡിഎഫും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam