തെറിയും, അശ്ലീല പ്രയോഗങ്ങളും; കൊട്ടാരക്കരയില്‍ ബിജെപി നേതാവിന്‍റെ പ്രസംഗം

By Web TeamFirst Published Nov 21, 2018, 5:31 PM IST
Highlights

കൊട്ടാരക്കരയിൽ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.വയക്കൽ സോമൻ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ വിവാദമാകുന്നു. വീഡിയോ  സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.വയക്കൽ സോമൻ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ വിവാദമാകുന്നു. വീഡിയോ  സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നിലയ്ക്കലിൽ അറസ്റ്റിലായ ദിവസം കൊട്ടാരക്കര നഗരത്തിൽ നടന്ന ദേശീയപാത ഉപരോധത്തിനിടയിലെ പ്രസംഗത്തിലാണ് വയക്കൽ സോമൻ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കൊട്ടാരക്കര നഗരത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചായിരുന്നു അശ്ലീല പ്രസംഗം.

കൊട്ടാരക്കര ബാറിലെ അഭിഭാഷകനാണ് വയക്കല്‍ സോമന്‍. കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിളളയും കുടുംബവും, മകനും പത്തനാപുരം എംഎൽഎയുമായ കെബി ഗണേഷ് കുമാർ,  കൊട്ടാരക്കര എംഎൽഎ ഐഷാ പോറ്റിയും കുടുംബവും, മുഖ്യമന്ത്രി പിണറായി വിജയൻ, കായംകുളം എംഎൽഎ പ്രതിഭാ ഹരി, ആറൻമുള എംഎൽഎ വീണാ ജോർജ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്, കൊട്ടാരക്കര എസ്ഐ മനോജ് എന്നിങ്ങനെ നിരവധി പേർക്കെതിരെ പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കടുത്ത അശ്ലീല പരാമർശങ്ങളും മോശം പദപ്രയോഗങ്ങളും പ്രസംഗത്തിലുണ്ട്.  

 വയക്കല്‍ സോമന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ (കടുത്ത അശ്ലീല പ്രയോഗങ്ങള്‍ മറച്ചിട്ടുണ്ട്)

click me!