ഹ‍ർത്താൽ നടത്തി ബിജെപി കലാപത്തിന് ശ്രമിച്ചെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jan 28, 2019, 10:14 AM IST
Highlights

 വർഗീയത പടർത്താനുള്ള ബോധപൂർവമായ ശ്രമം ബിജെപി നടത്തിയെന്നും പോലീസ് ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് കലാപം ഉണ്ടക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയെന്നും മുഖ്യമന്ത്രി  പറഞ്ഞു

തിരുവനന്തപുരം: ഹർത്താൽ അക്രമത്തിലൂടെ സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് മഞ്ചേശ്വത്ത് വർഗീയത പടർത്താനുള്ള ബോധപൂർവമായ ശ്രമം നടന്നെന്നും. പോലീസ് ഫലപ്രദമായി ഇടപെട്ടത് കലാപം ഉണ്ടക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയെന്നും മുഖ്യമന്ത്രി  നിയമസഭയെ അറിയിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ബി ജെ പി ഹർത്താലിൽ 28,43,022 രൂപയുടെ പൊതുമുതലും ഒരു കോടിയിലേറെ രൂപയുടെ സ്വകാര്യ മുതലും നശിച്ചതായും സഭയെ അറിയിച്ചു
  
കാസര്‍ഗോഡ്-മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗ്ഗീയകലാപത്തിന് നിരന്തരം ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റു മേഖലകളില്‍ വര്‍ഗ്ഗീയ കലാപം നടത്തിയ നേട്ടം കൊയ്ത്തവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

click me!