സെന്‍കുമാറിന് ബി.ജെ.പിയിലേക്ക് ക്ഷണം; കൂടുതല്‍ പേര്‍ എത്തുമെന്ന് ശ്രീധരന്‍പിള്ള

Published : Jul 10, 2017, 09:38 AM ISTUpdated : Oct 05, 2018, 12:42 AM IST
സെന്‍കുമാറിന് ബി.ജെ.പിയിലേക്ക് ക്ഷണം; കൂടുതല്‍ പേര്‍ എത്തുമെന്ന് ശ്രീധരന്‍പിള്ള

Synopsis

കോഴിക്കോട്: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ നിര്‍വ്വഹകസമിതിയഗം അഡ്വ പി.എസ് ശ്രീധരന്‍ പിള്ള.  ഇരുമുന്നണികളിലേയും പ്രവര്‍ത്തന പാരമ്പര്യമുള്ള ചില നിയമസഭാംഗങ്ങളും വൈകാതെ ബി.ജെ.പിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡി.ജി.പി സ്ഥാനത്ത് തിരിച്ചെത്താന്‍ സെന്‍കുമാര്‍ നടത്തിയ നിയമപോരാട്ടത്തെ അഭിനന്ദിച്ചാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കുന്നത് . പോലീസ് നിയമം അട്ടിമറിക്കുന്ന ഇരുമുന്നണികള്‍ക്കുമുള്ള താക്കീതായി സെന്‍കുമാറിന്റെ  പോരാട്ടം. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ ഇത്തരം ഇത്തരം വ്യക്തിത്വങ്ങള്‍ക്കാകുമെന്നും ശ്രീധരന്‍പിള്ള പറയുന്നു. വിരമിച്ചതിന് ശേഷം പൊതുരംഗത്ത് തുടരുമെന്നാണ് സെന്‍കുമാര്‍ പറ‌ഞ്ഞതെന്നും അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ബി.ജെ.പിയാണെന്നും ശ്രീധരന്‍പിള്ള പറയുന്നു. ഉദ്യോഗസ്ഥരോ പൊതുസമ്മതരോ മാത്രമല്ല, ഇരുമുന്നണികളില്‍ നിന്നും വൈകാതെ ചില പ്രമുഖര്‍ കൂടി ബി.ജെ.പിയിലെത്തുമെന്നും ശ്രീധരന്‍പിള്ള സൂചന നല്‍കി.

സെന്‍കുമാറുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങളില്ലെന്നാണ് സൂചന. എന്നാല്‍ രാഷ്‌ട്രീയ നിലപാട് സെന്‍കുമാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്ത സെന്‍കുമാര്‍ നന്മയുള്ളിടത്ത് താനുമുണ്ടെന്ന പ്രതികരണമാണ് നടത്തിയത്. അതേ സമയം ജനസംഖ്യയുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്‍റേതായി വന്ന അഭിപ്രായത്തെ സംഘപരിവാര്‍ അനുകൂല നിലപാടായും വ്യാഖ്യാനിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ്റുകാൽ പൊങ്കാല; മാർച്ച് 3 ന് അവധി; തലേദിവസവും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് മേയർ വിവി രാജേഷ്
മോദിയെ നേരിട്ട് വെല്ലുവിളിച്ച് കെജ്‍രിവാൾ, ബിജെപിക്ക് 10 സീറ്റ് കിട്ടിയാൽ രാഷ്ട്രീയം നിർത്തും; 'വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ...'