പശ്​ചിമ ബംഗാളിൽ ബി.ജെ.പി ​ഐ.ടി സെൽ സെക്രട്ടറി അറസ്​റ്റിൽ

Published : Jul 12, 2017, 04:46 PM ISTUpdated : Oct 05, 2018, 03:25 AM IST
പശ്​ചിമ ബംഗാളിൽ ബി.ജെ.പി ​ഐ.ടി സെൽ സെക്രട്ടറി അറസ്​റ്റിൽ

Synopsis

കൊല്‍ക്കത്ത: വര്‍ഗ്ഗീയ ലഹളയ്ക്ക് കാരണമാകുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ച്​ പശ്ചിമ ബംഗാളിൽ ബി.ജെ.പി ​ഐ.ടി വിഭാഗം സെക്രട്ടറി അറസ്​റ്റിൽ. തരുൺ സെൻഗുപ്​തയെ  ആണ്​ പശ്ചിമ ബംഗാൾ പോലീസിന്‍റെ കുറ്റാന്വേഷക വിഭാഗം ബുധനാഴ്ച അറസ്റ്റ് ചെയ്തത്​. ബിർഭൂം ജില്ലയിലെ സുരി പൊലീസ്​ സ്റ്റേഷനിലാണ്​ സെൻഗുപ്​തയുടെ കേസ് രേഖപ്പെടുത്തിയത്.

തെറ്റായ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന്​ ഞായറാഴ്​ച നടപടി നേരിടുന്ന മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ്​ സെൻഗുപത.  തിങ്കളാഴ്​ച ബി.ജെ.പി വക്​താവ്​ നുപൂർ ശർമക്കെതിരെ കൊൽക്കൊത്ത പൊലീസ്​ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. 2002ലെ ഗുജറാത്ത്​ കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രചരിപ്പിതിനായിരുന്നു നടപടി. ബോജ്​പുരി സിനിമയിലെ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിന്​ ശനിയാഴ്​ച കൊൽക്കൊത്ത പൊലീസ്​ 38കാരനെ അറസ്​റ്റ്​ ചെയ്​തിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു