സ്ത്രീ പീഡനം; ബിജെപി ദളിത് മോർച്ച നേതാവ് അറസ്റ്റില്‍

Published : Jan 21, 2017, 04:36 PM ISTUpdated : Oct 04, 2018, 11:26 PM IST
സ്ത്രീ പീഡനം; ബിജെപി ദളിത് മോർച്ച നേതാവ് അറസ്റ്റില്‍

Synopsis

ബംഗളൂരു: കർണാടകത്തിലെ ഗുൽബർഗയിൽ നടക്കുന്ന ബിജെപി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിനെത്തിയ ബിജെപി ദളിത് മോർച്ച നേതാവിനെ സ്ത്രീ പീഡനത്തിനും വഞ്ചനനക്കും പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി ദളിത് മോർച്ച നിർവ്വാഹക സമിതി അംഗമായ വെങ്കിടേശ് മൗര്യയെയാണ് ബംഗളുരു ഉപ്പാർപ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്..  ബംഗളുരുവിലെ സന്നദ്ധ സംഘടന പ്രവർത്തകയായ മുപ്പത്തിയെട്ടുകാരിയെ സർക്കാരിൽ നിന്ന് ഗ്രാന്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ഒക്ടോബറിലാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ വച്ച് നേതാവിനെ അറസ്റ്റ് ചെയ്തത് ബിജെപിക്ക് തിരിച്ചടിയായി..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദേശികളുടെ അറസ്റ്റ്: ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം; എംബസിയെ വിവരം അറിയിക്കുന്നത് ബന്ധുക്കളെ അറിയിക്കുന്നതിന് തുല്യം
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് പിന്തുണ; അമേരിക്കയ്ക്ക് ഒപ്പമെന്ന് നിലപാട് വ്യക്തമാക്കി ജി7 രാജ്യങ്ങൾ