
സൗദിയിൽ ജോലിക്കിടെ പ്രതിദിനം നൂറിലധികം പേർക്ക് അപകടങ്ങൾ സംഭവിക്കുന്നതായി സർക്കാർ ഏജൻസിയുടെ റിപ്പോർട്ട്. അപകടങ്ങളില്‍ 44 ശതമാനവും സംഭവിക്കുന്നത് കെട്ടിട നിര്‍മാണ മേഖലയിലെന്നും റിപ്പോർട്ട്.
സാമുഹ്യ ഇന്‍ഷൂറന്‍സിന്റെ പക്കലുള്ള കഴിഞ്ഞ മൂന്നു മാസത്തെ കണക്കു പ്രകാരം സൗദിയിലാകമാനം ജോലിക്കിടെ ദിവസേന 113 ഓളം പേർക്ക് പരിക്കുപറ്റുന്നതായി റിപ്പോർട്ട്.
ജോലിക്കിടെ അപകടം സംഭവിക്കുന്നവരില്‍ കൂടുതലും കെട്ടിട നിര്‍മാണ മേഖലയിലുള്ളവർക്കാണ്. അപകടങ്ങളില്‍ 44 ശതമാനവും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ്.
തൊട്ടു പിന്നില്‍ വാണിജ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മൂന്നാം സ്ഥാനത്ത് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ്. ജോലിക്കിടെ ഏറ്റവും കുടുതല്‍ പേര്‍ക്കു അപകടം സംഭവിച്ചത് റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമാണ്.
മൂന്നാം സ്ഥാനത്ത് മക്ക പ്രവിശ്യയയാണ്. തൊഴിലിടങ്ങളില്‍ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഒരുക്കല്‍ തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതിനു വിരുദ്ദമായി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam