കൊലപാതകം കഴിഞ്ഞ് പ്രതിഫലം നല്‍കിയില്ല; ക്വട്ടേഷന്‍ നല്‍കിയ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

By Web TeamFirst Published Sep 4, 2018, 2:08 PM IST
Highlights

ഫാര്‍ട്ടിയാലിന്‍റെ കൊലപാതക കേസില്‍ വീരേന്ദ്രയും ദേവേീന്ദ്രയും വിചാരണ നേരിടുന്നതിനിടയിലാണ് സംഭവം.  വിചാരണയുടെ ഭാഗമായാണ് ഇരുവരും ശനിയാഴ്ച കോടതിയിലെത്തിയത്.

റാഞ്ചി: പദ്ധതിയിട്ട കൊലപാതകത്തിന് പറഞ്ഞുറപ്പിച്ച വാടക നല്‍കാത്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു.  വീരേന്ദ്ര മന്‍റാലിനെയാണ് നൈനിറ്റാലില്‍ ജില്ലാകോടതിയ്ക്ക് പുറത്തു വച്ച് വെടിവച്ച് കൊന്നത്. 2015 ല്‍ ഹേമന്ദ് ഫാര്‍ട്ടിയാലിനെ കൊല്ലാന്‍ വീരേന്ദ്ര, ദേവീന്ദ്ര എന്ന ഗുണ്ടയെ ഏര്‍പ്പാടിക്കിയിരുന്നു. എന്നാല്‍ നല്‍കാമെന്ന് പറഞ്ഞ തുക വീരേന്ദ്ര നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് ദേവീന്ദ്ര ഇയാള്‍ക്ക് നേരെ വെടി ഉതിര്‍ത്തത്. 

ഫാര്‍ട്ടിയാലിന്‍റെ കൊലപാതക കേസില്‍ വീരേന്ദ്രയും ദേവേീന്ദ്രയും വിചാരണ നേരിടുന്നതിനിടയിലാണ് സംഭവം.  വിചാരണയുടെ ഭാഗമായാണ് ഇരുവരും ശനിയാഴ്ച കോടതിയിലെത്തിയത്. ദേവേന്ദ്രയുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. സോനു കണ്ട്പാല്‍, ഹാരിഷ് ഫാര്‍ട്ടിയാല്‍, സഞ്ജയ് നേഗി എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.

 കേസുമായി ബന്ധപ്പെട്ട് ഇരുവരും അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ വീരേന്ദ്ര തന്നെ സഹായിച്ചില്ലെന്ന് ദേവീന്ദ്രയ്ക്ക് പരാതി ഉണ്ടായിരുന്നു. വാഗ്ദാനം ചെയ്ത പണം തന്നില്ലെന്നും ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചില്ലെന്നും ദേവീന്ദ്ര ആരോപണം ഉന്നയിച്ചിരുന്നുവെന്ന് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞു. 

click me!