ബി ജെ പിയുടെ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം

Published : Oct 14, 2017, 01:02 PM ISTUpdated : Oct 04, 2018, 05:45 PM IST
ബി ജെ പിയുടെ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം

Synopsis

ന്യൂഡ‍ല്‍ഹി: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് ഐകദാർഡ്യം പ്രഖ്യാപിച്ച് ബി ജെ പി ദില്ലി ഘടകം നടത്തിയ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം. സി പി എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബിജെപി പ്രതിഷേധം. ബാരിക്കേഡുകൾ തള്ളി മാറ്റിയ ബി ജെ പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ബാരിക്കേഡിന് മുകളിൽ കയറി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എ കെ ജി ഭവന് 300 മീറ്റർ അകലെ പൊലീസും സി ആർ പി എഫും  മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ്  മാർച്ച് ഉദ്ഘാടനം ചെയ്തെങ്കിലും എ കെ ജി ഭവനിലേക്കുള്ള മാർച്ചിൽ പങ്കെടുത്തില്ല. കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിക്കുന്ന ചൊവ്വാഴ്ച്ച വരെ ബിജെപിയുടെ എ കെ ജി ഭവൻ മാർച്ച് തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ
34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം