സുരക്ഷാ ജീവനക്കാരനെ കാവല്‍ നിര്‍ത്തി റോഡരുകില്‍ പരസ്യമായി മൂത്രമൊഴിച്ച് മന്ത്രി

By Web DeskFirst Published Feb 15, 2018, 10:57 AM IST
Highlights

ജയ്പൂര്‍: സ്വച്ഛ് ഭാരത് ആഹ്വാനവുമായി ഇറങ്ങിയ ബിജെപിയ്ക്ക്  അപമാനമായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി കാലിചരന്‍ സറാഫിന്റെ നടപടി. ജയ്പൂരില്‍ വച്ച് റോഡരികില്‍ ശങ്ക തീര്‍ക്കുന്ന കാലിചരന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഔദ്യോഗിക വാഹനം റോഡരികില്‍ നിര്‍ത്തി സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കാവലിലാണ് ആരോഗ്യ മന്ത്രി റോഡരികില്‍ മൂത്രം ഒഴിച്ചത്. 

ജയ്പൂര്‍ മുന്‍സിപ്പാലിറ്റി സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഒന്നാമതെത്താന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനിടയില്‍ ആണ് മന്ത്രിയുടെ ചിത്രം പ്രചരിക്കുന്നത്. റോഡരികില്‍ മൂത്രമൊഴിക്കുന്നതിന് 200 രൂപയാണ് പിഴ. ആരോഗ്യ മന്ത്രി ആദ്യം ആരോപണം നിഷേധിച്ചെങ്കിലും പിന്നീട് അത് ചെറിയൊരു പ്രശ്നം മാത്രമാണെന്ന് പറയുകയായിരുന്നു. 

സംസ്ഥാനത്ത് സ്വച്ഛ് ഭാരത് പദ്ധതികള്‍ക്കായി വന്‍ തുക ചെലവിടുമ്പോള്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് ശരിയായില്ലെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 
 

click me!