നിയമം വരുന്നത് വരെ ഹിന്ദുക്കള്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ച് കൊണ്ടേയിരിക്കണമെന്ന് ബിജെപി എംഎല്‍എ

By Web DeskFirst Published Feb 24, 2018, 7:57 PM IST
Highlights

ജനസംഖ്യാ നിയന്ത്രണ നിയമം വരുന്നത് വരെ ഹിന്ദുക്കള്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് നിര്‍ത്തരുതെന്ന് ബി.ജെ.പി എം.എല്‍.എ. ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ സംസാരിക്കവെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ വിക്രം സൈനിയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

എന്റെ പ്രിയപ്പെട്ട ഹിന്ദു സഹോദരന്മാരെ, ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വരുന്നത് വരെ നിങ്ങള്‍ നിര്‍ത്തരുത്. നിങ്ങള്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചുകൊണ്ടേയിരിക്കണം. രണ്ട് കുട്ടികള്‍ മതിയെന്ന നയം ഹിന്ദുക്കള്‍ അംഗീകരിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ അത് പാലിക്കുന്നില്ല. രാജ്യം എല്ലാവരുടേതുമാണ്. അതുകൊണ്ട് നിയമവും എല്ലാവര്‍ക്കും ഒരുപോലെ ആവണം. എനിക്ക് രണ്ട് കുട്ടികളായപ്പോള്‍ മൂന്നാമത് ഒരെണ്ണം വേണ്ടെന്ന് എന്റെ ഭാര്യ പറഞ്ഞു. പക്ഷേ നാലോ അഞ്ചോ വേണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്-വിക്രം സൈനി പറഞ്ഞു.

ഹിന്ദുസ്ഥാന്‍ എന്നറിയപ്പെടുന്നതിനാല്‍ ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്ന് പ്രസംഗിച്ചും നേരത്തെ വിക്രം സൈനി വിവാദങ്ങളില്‍ പെട്ടിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് പാകിസ്ഥാനെതിരെയാണെന്നും മുസ്ലിംകളെ ഉദ്ദേശിച്ചല്ലെന്നും പറഞ്ഞാണ് അന്ന് തടിയൂരിയത്.  പശുക്കളെ കൊല്ലുകയോ പശുക്കളോട് അനാദരവ് കാണിക്കുകയോ ചെയ്യുന്നവരുടെ കാല് തല്ലിയൊടിക്കുമെന്ന് പ്രസംഗിച്ചതും നേരത്തെ വിവാദമായിരുന്നു. 2013ലെ മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാണ് വിക്രം സൈനി.

click me!