സിപിഎം നടത്തുന്നതെന്ന് ഭീകരതയ്ക്ക് തുല്യമായ ആക്രമണമെന്ന് ബിജെപി

Web Desk |  
Published : Aug 02, 2017, 05:56 PM ISTUpdated : Oct 04, 2018, 08:06 PM IST
സിപിഎം നടത്തുന്നതെന്ന് ഭീകരതയ്ക്ക് തുല്യമായ ആക്രമണമെന്ന് ബിജെപി

Synopsis

ദില്ലി: കേരളത്തില്‍ സി പി എം നടത്തുന്നതെന്ന് ഭീകരതക്ക് തുല്യമായ അക്രമമാണെന്ന് ബി ജെ പി ലോക്‌സഭയില്‍ ആരോപിച്ചു. എന്‍.ഐ.എ അന്വേഷണം വേണമെന്ന ഭരണപക്ഷ ആവശ്യം ലോക്‌സഭയില്‍ വലിയ ബഹളത്തിനിടയാക്കി.

ലോക്‌സഭയില്‍ ശൂന്യവേള അവസാനിക്കാറായപ്പോള്‍ അപ്രതീക്ഷിതമായാണ് കര്‍ണ്ണാടകത്തിലെ ബി ജെ പി നേതാവ് പ്രഹ്‌ളാദ് ജോഷി കേരളത്തിലെ അക്രമസംഭവം ഉന്നയിച്ചത്. തോട്ടടുത്ത് മീനാക്ഷിലേഖിയും ഇതേ ആവശ്യം ഉന്നയിച്ച് എണീറ്റതോടെ ഭരണപക്ഷത്തിന്റെ ആസൂത്രണം വ്യക്തമായി. കൂടുതല്‍ വിശദീകരിച്ച് സംസാരിച്ച മീനാക്ഷി ലേഖി, അബ്ദുള്ളക്കുട്ടിക്കെതിരായ സിപിഎം നീക്കവും എംഎം മണിയുടെ പ്രസംഗവുമൊക്കെ പരാമര്‍ശിച്ചു. ബിജെപി അംഗങ്ങള്‍ കളവു പറയുന്നു എന്നാരോപിച്ച് സിപിഎം അംഗങ്ങള്‍ നടുത്തളത്തിലേക്ക് നീങ്ങിയതോടെ സഭ പത്തു മിനിറ്റ് നിറുത്തി വച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്