
ദില്ലി: ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. ജി.എസ്.ടി, നോട്ട് നിരോധനം, സാമ്പത്തിക മാന്ദ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം യോഗത്തിലുണ്ടാകും. യോഗത്തിനിടെ കേരള നേതാക്കളുമായി അമിത്ഷാ പ്രത്യേക ചര്‍ച്ച നടത്തിയേക്കും.
നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം. ആഭ്യന്തര വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവ്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടകം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഒരുക്കം. ഇക്കാര്യങ്ങളൊക്കം ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗം ചര്‍ച്ച ചെയ്യും.
സാമ്പത്തിക രംഗം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഇപ്പോഴത്തെ നടപടികള്‍ ഭാവിയില്‍ ഗുണം ചെയ്യും എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇക്കാര്യങ്ങളിലെ വിശദീകരണം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി യോഗത്തിന് മുമ്പാകെ വയ്ക്കും. സാമ്പത്തിക രാഷ്ട്രീയപ്രമേയങ്ങളും യോഗത്തില്‍ അവതരിപ്പിക്കും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്യും. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും.
ആര്‍എസ്എസ്സിന്റെ മാര്‍ഗനിര്‍ദ്ദേശകനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ നടക്കുന്ന ദേശീയ നിര്‍വ്വാഹക സമിതിയില്‍ ബിജെപിയുടെ 1400 എംഎല്‍എമാര്‍ക്കും 337 എംപിമാരും എംഎല്‍സിമാരും സംസ്ഥാന അധ്യക്ഷന്‍മാരുമടക്കം രണ്ടായിരത്തേളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. നിര്‍വ്വാഹകസമിതിയ്ക്ക് മുന്നോടിയായി പാര്‍ടി ഭാരവാഹികളുടെ യോഗം അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടന്നു. കേരള നേതാക്കളുമായി അമിത്ഷാ പ്രത്യേക ചര്‍ച്ച നടത്തിയേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam