പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അമിത് ഷായോടും സഹായ അഭ്യർത്ഥനയുമായി അന്തരിച്ച അധോലോകത്തലവൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അമിത് ഷായോടും സഹായ അഭ്യർത്ഥനയുമായി അന്തരിച്ച അധോലോകത്തലവൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ. താൻ ശൈശവ വിവാഹം, ലൈംഗികാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ നേരിട്ടു എന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ അഭ്യർത്ഥിച്ചു. 1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ ഹസീന് വിവാഹം കഴിച്ചിരുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് ഹസീന്റെ പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് ഹസീൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ചത്.

ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കൽ; മോദിയുടെയും സഹായം തേടി ഹാജി മസ്താന്റെ മകൾ