മല കയറാനെത്തിയെ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം

Published : Dec 24, 2018, 08:36 AM ISTUpdated : Dec 24, 2018, 08:40 AM IST
മല കയറാനെത്തിയെ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം

Synopsis

മല കയറാനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുന്നത്. 

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുന്നത്. അതേസമയം, കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയിലാണ് രണ്ട് യുവതികളും മല കയറുന്നത്.

കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ബിന്ദുവും കനകദുര്‍ഗ്ഗയും. 42 ഉം 44 ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.

അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും  യുവതികള്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐബി റിപ്പോർട്ട് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി, കേരളത്തിൽ സർപ്രൈസ് റിസൾട്ട് ഉണ്ടാകും; 'പാലാ കൊടുക്കൂ, ഷോൺ എടുക്കട്ടെ, അവൻ്റെ അപ്പൻ പൂഞ്ഞാറും എടുക്കട്ടെ'
കോൺഗ്രസിന്‍റെ വമ്പൻ വാഗ്ദാനത്തെ എതിർത്ത് ആതിര, ഒട്ടും പ്രായോഗികമല്ല; കെഎസ്ആർടിസി ഇപ്പോഴാണ് പച്ച പിടിച്ച് വരുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി