അടപടലം ട്രോള്‍: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്ന വീഡിയോ ബിജെപി പിന്‍വലിച്ചു

By Web TeamFirst Published Dec 3, 2018, 10:33 AM IST
Highlights

മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ച ബിജെപി മുഖ്യന്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കുന്ന വീഡിയോ ട്രോളാകുന്നു.  മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ച ബിജെപി മുഖ്യന്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്നത് കണ്ട് ഓടിച്ചെന്നുവെങ്കിലും കരിങ്കൊടി വീശാന്‍ സാധിച്ചില്ല. വണ്ടിക്ക് കുറുകെ നിന്ന് കരിങ്കൊടിയെല്ലാം കാണിക്കാന്‍ രണ്ടുപേര്‍ ഓടുന്നത് മാത്രമാണ് വീഡിയോയില്‍ ഉള്ളത്.

Did I miss it when I blinked? 🤔

— Omar Abdullah (@OmarAbdullah)

വീഡിയോയിലുള്ളത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്നാണ് ഔദ്യോഗികമായി ബിജെപി കേരളം സോഷ്യല്‍ മീഡിയ  പേജുകളിലൂടെ ബിജെപി പറഞ്ഞത്‌. ബിജെപി കേരളത്തിന്‍റെ ഈ വീഡിയോയെ മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുതല്‍ എന്‍എസ് മാധവന്‍ വരെയുള്ളവരുടെ ട്രോളുകള്‍ ഏറ്റുവാങ്ങി. ഇതിലെ സംഭവം കണ്ണുചിമ്മിയതിനാല്‍ മിസ് ആയോ എന്നായിരുന്നു  ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. മലയാള ട്രോളുകളില്‍ ഇത്രയും പ്രശസ്തി കിട്ടിയ ഒന്ന് ഉണ്ടാകില്ലെന്നാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ട്രോള്‍ ചെയ്തത്. ട്രോളുകള്‍ വര്‍ദ്ധിച്ചതോടെ തങ്ങളുടെ ഔദ്യോഗിക പേജില്‍ നിന്നും ബിജെപി വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.

പിന്‍വലിച്ച വീഡിയോ ഇതായിരുന്നു

click me!