വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബിജെപി

By Web DeskFirst Published May 25, 2018, 3:29 PM IST
Highlights
  • വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബിജെപി

ബംഗളുരു: കർണാടക നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചു.  മുഖ്യമന്ത്രി പ്രമേയം അവതരിപ്പച്ചിതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ സഭ വിട്ടത്. ഇതോടെ ഒഴിഞ്ഞ പ്രതിപക്ഷ സീറ്റുകളെ നോക്കി മുഖ്യമന്ത്രി കുമാരസ്വാമി സംസാരിക്കുകയാണ്.  സാങ്കേതികമായി ഇതോടെ വിശ്വാസം തെളിയിക്കാൻ ജെഡിഎസ് കോൺഗ്രസ് സഖ്യത്തിനായി.  നേ

കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാറിന് 117 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്. ബിജെപിയ്ക്ക് 104 ഉം. വരുന്ന ആറ് മാസത്തേക്ക് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് നിയമസഭിയില്‍ പ്രശ്നങ്ങളില്ലെങ്കിലും മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയാകും. സഖ്യത്തില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുന്നതായാണ് സൂചന. 

കുമാരസ്വാരമിയ്ക്ക് പണ്ട് പിന്തുണ നല്‍കിയതില്‍ ഖേദിക്കുന്നുവെന്ന് തിരിച്ചടിച്ചുകൊണ്ടാണ് യെദ്യുരപ്പ വിധാന്‍ സൗധ വിട്ടത്. ഡി എച് ശിവകുമാര്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരുമെന്നും വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടിയായി യെദ്യൂരപ്പ പറഞ്ഞു. 

പണ്ട് ബിജെപിയ്ക്കൊപ്പം സഖ്യമുണ്ടാക്കിയതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് കുമരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയി. അച്ഛന്‍ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം എന്നുമാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് എച് ഡി കുമാരസ്വാമി പറഞ്ഞത്. 

click me!