
ലക്‌നൗ: ബിജെപി പ്രതിനിധാനം ചെയ്യുന്നത് വികസനവും സദ്ഭരണവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. യു.പിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ഏജന്‍സിയായ മൂഡീസ് റേറ്റിങ് പുറത്തുവന്നതോടെ ഇന്ത്യന്‍ വിപണി തകര്‍ന്നുവെന്ന വാദത്തിന് അര്‍ഥം നഷ്ടപ്പെട്ടതായും ഇങ്ങനെ വാദിക്കുന്നവര്‍ തെറ്റാണെന്ന് വ്യക്തമായതായും രാജ്‌നാഥ് പറഞ്ഞു.
ഇന്ത്യന്‍ സാമ്പത്തികരംഗം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതരയിലാണെന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുടെത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാത്രമാണെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam