ചുംബന മത്സരം നടത്തിയ എം.എല്‍.എ മാപ്പ് പറയണമെന്ന് ബി.ജെ.പി

Published : Dec 12, 2017, 02:28 PM ISTUpdated : Oct 04, 2018, 05:37 PM IST
ചുംബന മത്സരം നടത്തിയ എം.എല്‍.എ മാപ്പ് പറയണമെന്ന് ബി.ജെ.പി

Synopsis

ജാര്‍ഖണ്ഡില്‍ എം.എല്‍.എ  സംഘടിപ്പിച്ച ചുംബന മത്സരം വിവാദമാകുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ സൈമണ്‍ മാരണ്ടിയാണ് ആദിവാസി ദമ്പതികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ചത്. എം.എല്‍.എമാരായ സൈമണ്‍ മാരണ്ടിയും സ്റ്റീഫന്‍മാരണ്ടിയും സാന്താള്‍പരഗാന വിഭാഗത്തിന്റെ സംസ്‌കാരത്തെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആദിവാസികള്‍ക്കിടയില്‍  പെരുകുന്ന വിവാഹമോചനങ്ങളെ ചെറുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പുതമയുള്ള മത്സരം സംഘടിപ്പിച്ചതെന്ന് എം.എല്‍.എ  പറഞ്ഞു.

റാഞ്ചിയില്‍ നിന്നും 321 കിലോമീറ്റര്‍ അകലെയുള്ള ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണ് വിചിത്രമായ മത്സരം അരങ്ങേറിയത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികളാണു മത്സരത്തില്‍ പങ്കെടുത്തത്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച(ജെഎംഎം)യുടെ എംഎല്‍എയായ സൈമണ്‍ മരണ്ടിണ് മത്സരം സംഘടിപ്പിച്ചത്. പ്രദേശത്തെ ആദിവാസി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും അഭിസംബോധനചെയ്യാനാണു ഇത്തരമൊരു മത്സരം നടത്തിയതെന്ന് സിനോന്‍ മരന്ദി പ്രതികരിച്ചു. ഇത്തരമൊരു മത്സരം ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുമെന്നാണ് എംഎല്‍എ പറഞ്ഞത്.

കഴിഞ്ഞ 37 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ദുമാരിയ മേളയിലെ ഒരു മത്സരയിനമായാണു ഇത്തവണ ദമ്പതികളുടെ ചുംബനമത്സരം കൂട്ടിച്ചേര്‍ത്തത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികളാണു 'ലിപ് ലോക്ക്' ചെയ്ത ചുംബനം നടത്തിയത്. വലിയൊരു ഫുട്‌ബോള്‍ ഗ്രൌണ്ടിലാണു മത്സരം അരങ്ങേറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി; പേവിഷ പ്രതിരോധ കുത്തിവെയ്പ് മരുന്ന് പോലും സ്റ്റോക്കില്ല, 209 ഇനങ്ങളുടെ ഈ വർഷത്തെ സ്റ്റോക്കെത്തിയില്ല
കേരളത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന് രാഹുൽ ​ഗാന്ധിക്ക് പറയാനാകുമോ? ചോദ്യവുമായി ബിജെപി