കര്‍ണാടകയില്‍ താമര വിരിയുമ്പോള്‍ ഇത് ഇവരുടെ തിരിച്ചുവരവ്

Web Desk |  
Published : May 15, 2018, 11:39 AM ISTUpdated : Oct 02, 2018, 06:35 AM IST
കര്‍ണാടകയില്‍ താമര വിരിയുമ്പോള്‍ ഇത് ഇവരുടെ തിരിച്ചുവരവ്

Synopsis

ടിഡിപി എന്‍ഡിഎ വിട്ടതോടെ, ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും ഭരണപങ്കാളിത്തം ഇല്ലാത്ത പാര്‍ട്ടിയായിരുന്നു ബിജെപി

ബംഗളുരു: ടിഡിപി എന്‍ഡിഎ വിട്ടതോടെ, ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും ഭരണപങ്കാളിത്തം ഇല്ലാത്ത പാര്‍ട്ടിയായിരുന്നു ബിജെപി. ആറ് മാസം മുന്‍പ് പോലും ബിജെപിക്ക് കാര്യമായ പ്രതീക്ഷ കര്‍ണാടകയില്‍ ഉണ്ടായിരുന്നില്ല എന്നാണ് സത്യം. അതേ സമയം ബംഗലുരുവിലും സ്വാധീനമുണ്ടാക്കി. സാങ്കേതിക വിദ്യയുടെ മേഖലകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി 12 സീറ്റുകളിലാണ് അവര്‍ മുന്നേറ്റമുണ്ടാക്കിയത്. 

11 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടി. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും സാന്നിദ്ധ്യത്തിന് പുറമേ യെദ്യൂരപ്പയുടെയും ശ്രീരാമുലുവിന്‍റെയും സ്വാധീനം കൂടിയാണ് ബിജെപിയെ ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. ബംഗളുരുവിനെ പോലെ തന്നെ ലിംഗായത്ത് മേഖലയിലും കോണ്‍ഗ്രസിന് സ്വാധീനം നഷ്ടമായി. ലിംഗായത്ത് മേഖല പിടിച്ച ബിജെപി 36  സീറ്റുകളില്‍ 20 സീറ്റുകളിലും സ്വാധീനം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലെത്താന്‍ കഴിഞ്ഞത് 16 ഇടത്ത മാത്രം.  

ലിംഗായത്ത് നേതാവ് ബിഎസ് യദ്യൂരപ്പയുടേയും ഗോത്രവിഭാഗം നേതാവ് ബി ശ്രീരാമുലുവിന്റെയും തിരിച്ചുവരവാണ് കര്‍ണാടകത്തില്‍ ബിജെപിയ്ക്ക് വലിയ നേട്ടവും ഭരണം പിടിക്കുന്നതിലേക്കുമുള്ള അവസരം സൃഷ്ടിച്ചത്. 2012 ല്‍ ബിജെപി യില്‍ നിന്നും ശ്രീരാമുലു പുറത്ത് പോയതിന് പിന്നാലെ 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. അധികാരത്തില്‍ നിന്നും പുറത്താകുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കസേരയില്‍ നിന്നും പുറത്തുചാടിച്ചത് ഈ നേതാക്കളുടെ തിരിച്ചുപോക്കായിരുന്നു. 


2014 ല്‍ ബിജെപിയിലേക്ക് തിരിച്ചെത്തിയ യദ്യൂരപ്പയും ശ്രീരാമുലുവും ലോക്‌സഭാംഗങ്ങളായി മാറുകയും ചെയ്തു. ലിംഗായത്തുകള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള യദ്യൂരപ്പ 2013 തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളാണ് ബിജെപിയെ വെല്ലുവിളിച്ച് നേടിയത്. ബഡാവര ശ്രമികര റായ്തത കോണ്‍ഗ്രസ് പാര്‍ട്ടിയുമായി  നാലു സീറ്റ് ശ്രീരാമുലുവും പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് കിട്ടിയത് വെറും 40 സീറ്റായിരുന്നു. 

വടക്കന്‍ കര്‍ണാടക യെദ്യൂരപ്പയ്ക്കും ശ്രീരാമുലുവിനും കനത്ത സ്വാധീനമുള്ള മേഖലകളാണ്. ഇതിനൊപ്പം ബിജെപിയ്ക്ക് കര്‍ണാടകത്തിലെ തീരദേശ മേഖലകളിലെ മുസ്‌ളീങ്ങള്‍ക്കിടയിലെ സ്വാധീനവും പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ഡയുമെല്ലാം ഗുണകരമായി മാറുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ