
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാളിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്ന നേതാവ് മറ്റാരുമല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അടുത്തിടെ കത്വ, ഉന്നാവോ തുടങ്ങിയ സംഭവങ്ങളില്‍ ബിജെപിയെ പ്രതരോധത്തിലാക്കുന്ന പരാമര്‍ശങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും ചെയ്തു.
പെട്രോള്‍ വിലവര്‍ധനവിനെതിരെ പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തുകയും ബിജെപിയെ പരിഹസിക്കുകയും ചെയ്ത രാഹുലിനെ ട്രോളിയിരിക്കുകയാണ് ബിജെപി. ട്രോളെന്നു പറഞ്ഞാല്‍ ചില്ലറ ട്രോളല്ല, കട്ടയ്ക്ക് ട്രോളിയിരിക്കുകയാണ്.
ബിജെപിയുടെ ഔദ്യോഗിക പേജില്‍ ട്രോള്‍ വീഡിയോ എത്തി മണിക്കൂറുകള്‍ക്കകം നാലായിരത്തോളം റിട്വീറ്റുകളും അയ്യായിരത്തിന് മുകളില്‍ ലൈക്കും അതിന് ലഭിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. പാര്‍ലമെന്‍റിലെ പ്രസംഗത്തിനിടയില്‍ പലതവണ മാപ്പ് ചോദിക്കുന്നതും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതുമാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ബിജെപി കര്‍ണടക ഘടകവും ട്രോളുമായെത്തി. മുതിര്‍ന്ന നേതാവ് വിശ്വേശ്വരയ്യയുടെ പേര് പലയാവര്‍ത്തി തെറ്റിച്ച് ഉപയോഗിക്കുന്നതാണ് ട്രോളിനാധാരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam