കർണാടകത്തിലെ എല്ലാ മേഖലകളിലും ബിജെപി ആധിപത്യം

Web Desk |  
Published : May 15, 2018, 02:12 PM ISTUpdated : Jun 29, 2018, 04:04 PM IST
കർണാടകത്തിലെ എല്ലാ മേഖലകളിലും ബിജെപി ആധിപത്യം

Synopsis

ബിജെപിയുടെ സമഗ്രാധിപത്യമാണ് കർണാടകത്തിലെ എല്ലാ മേഖലകളിലും കണ്ടത്. കോൺഗ്രസിന്‍റെ ജാതിസമവാക്യങ്ങളെയാകെ തെറ്റിച്ച് ദളിത്,പിന്നാക്ക,ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ബിജെപി സ്വീകാര്യത നേടി

ബംഗലൂരു: ബിജെപിയുടെ സമഗ്രാധിപത്യമാണ് കർണാടകത്തിലെ എല്ലാ മേഖലകളിലും കണ്ടത്. കോൺഗ്രസിന്‍റെ ജാതിസമവാക്യങ്ങളെയാകെ തെറ്റിച്ച് ദളിത്,പിന്നാക്ക,ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ബിജെപി സ്വീകാര്യത നേടി. ഹൈദരാബാദ് കർണാടകത്തിൽ ലിംഗായത്തുകൾ ഒന്നാകെ യെദ്യൂരപ്പക്ക് പിന്നിൽ അണിനിരന്നപ്പോൾ റെഡ്ഡിമാരുടെ പിന്തുണയിൽ മധ്യകർണാടകവും ബിജെപി തൂത്തുവാരി.

നരേന്ദ്രമോദിയുടെ പ്രചാരണം ഏറ്റവും സജീവമായിരുന്നത് ഹൈദരാബാദ് കർണാടകത്തിലും മുബൈ കർണാടകത്തിലുമായിരുന്നു. ദളിത്,മുസ്ലിം വോട്ടുകൾ കോൺഗ്രസിന് പോകുന്നത് തടയാൻ ഈ വിഷയങ്ങളിലൂന്നി മോദി നടത്തിയ പ്രചാരണം ഫലം കണ്ടെന്ന് ബിജെപിയുടെ ആധിപത്യം സൂചിപ്പിക്കുന്നു.യെദ്യൂരപ്പയും ശ്രീരാമലുവും  വേറെവേറെ പാർട്ടികളുണ്ടാക്കി മത്സരിച്ചപ്പോൾ തകർന്നടിഞ്ഞ ബിജെപി അവരൊന്നിച്ചപ്പോൾ കരുത്തോടെ തിരിച്ചുവന്നു. ലിംഗായത്തുകൾ കയ്യയച്ച് സഹായിച്ചതിന്‍റെ തെളിവായി ഹൈദരാബാദ് കർണാടകത്തിൽ ബിജെപി അഞ്ച് മടങ്ങ് സീറ്റ് കൂട്ടിയത്. 

തീരദേശത്ത് പ്രതിഫലിച്ച ഉയർന്ന പോളിങ് ഫലത്തിലും പ്രകടമായി. വർഗീയ സംഘർഷങ്ങൾ ചർച്ചയാക്കിയത് ഇവിടെ ബിജെപിക്ക് നേട്ടമായി.റെഡ്ഡി സഹോദരൻമാരുടെ എല്ലാ തരത്തിലുമുളള സഹായം ബെളളാരിക്ക് പുറത്തേക്കും നേട്ടമുണ്ടാക്കാൻ ബിജെപിയെ സഹായിച്ചു. ചിത്രദുർഗ,ദാവനഗരെ എന്നീ കോൺഗ്രസ് ജില്ലകളിലും ബിജെപി കൂടുതൽ സീറ്റ് നേടി. ശിവമൊഗയും ചിക്മഗളൂരുവും കൂടെപ്പോന്നത് യെദ്യൂരപ്പക്കും നേട്ടമായി. 2013ൽ പിടിച്ചുനിന്ന മുംബൈ കർണാടകത്തിലും ഇരട്ടിയിലധികമായി ബിജെപിയുടെ സീറ്റ്. 

സിദ്ധരാമയ്യയെ ബാദാമിയിൽ മത്സരിപ്പിച്ച് മേഖലയിൽ നേട്ടമുണ്ടാക്കെന്ന കോൺഗ്രസ് തന്ത്രവും ഫലിച്ചില്ല.മൈസൂരുവിലെ ബിജെപിയുടെ വളർച്ചയാണ് ശ്രദ്ധേയം. അമിത് ഷാ ഉൾപ്പെടെയുളള നേതാക്കൾ ഇവിടെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയത് വിജയം കണ്ടു. ജെഡിഎസ്  കോട്ടയായ ഹാസൻ ജില്ലയിൽ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നു.ചാമരാജനഗറിൽ രണ്ടാം സ്ഥാനത്തുമെത്തി. 

വൊക്കലിഗ ആധിപത്യമേഖലയിൽ ബിജെപിയുടെ വരവ് ജെഡിഎസ് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് സീറ്റുകൾ പിടിച്ചെടുത്ത് ജെഡിഎസ് കോട്ട കാത്തു. മണ്ഡ്യയിൽ മുഴുവൻ സീറ്റും അവർ പിടിച്ചു. വടക്കൻ കർണാടകത്തിൽ ഒതുങ്ങിയ ബിജെപിയുടെ കരുത്ത് തെക്കൻ കർണാടകത്തിലും തെളിഞ്ഞുതുടങ്ങിയെന്ന് കർണാടകയുടെ വിധിയെഴുത്ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി