മൈസൂരില്‍ കൊടുംങ്കാറ്റായ ജെഡിഎസ് തകര്‍ത്തത് കോണ്‍ഗ്രസ് സ്വപ്നം

Web Desk |  
Published : May 15, 2018, 02:01 PM ISTUpdated : Jun 29, 2018, 04:27 PM IST
മൈസൂരില്‍ കൊടുംങ്കാറ്റായ ജെഡിഎസ് തകര്‍ത്തത് കോണ്‍ഗ്രസ് സ്വപ്നം

Synopsis

പത്ത് വർഷത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്താമെന്ന  ജെഡിഎസിന്റെ സ്വപ്നമാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതോടെ വൃഥാവിലായത്

മൈസൂര്‍: പത്ത് വർഷത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്താമെന്ന  ജെഡിഎസിന്റെ സ്വപ്നമാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതോടെ വൃഥാവിലായത്. എങ്കിലും   ശക്തികേന്ദ്രമായ മൈസൂർ മേഖല നിലനിർത്താനായത്  ജെഡിഎസിന് നേട്ടമായി.  തൂക്കുസഭ വന്നാൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ജെഡിഎസായിരിക്കുമെന്ന എക്സിറ്റ് പോൾ ഫല സൂചനകൾ ജെഡിഎസ് ക്യാംപിനെ ആവേശത്തിലാക്കിയിരുന്നു. 

എന്നാൽ മൈസൂർ ഒഴികെയുള്ള അഞ്ച് മേഖലകളിലും ബിജെപി മുന്നേറ്റം നടത്തിയതോടെ ജെഡിഎസിന്റെ മോഹങ്ങൾ തകർന്നു. എങ്കിലും മൈസൂരിൽ 2013 നേക്കാൾ മികച്ച പ്രകടനമാണ് പാർട്ടി നടത്തിയത്. കഴിഞ്ഞ തവണ ഇവിടെ 23 സീറ്റിൽ ജയിച്ച സ്ഥാനത്താണ് ഇത്തവണ 30 സീറ്റൽ പാർട്ടി  ജയിച്ചു കയറ്റിയത്. വൊക്കലിംഗ വിഭാഗം പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി നിന്നതും ജെഡിഎസിന് നേട്ടമായി. രാമ നഗരയിലും ചെന്നാ പട്ടണയിലും എച്ച് ഡി കുമാരസ്വാമി  ജയിക്കുകയും ചെയ്തു. എന്നാൽ ദേവഗൗഡയുടെ തട്ടകമായ ഹാസനിലെ തോൽവി തിരിച്ചടിയായി.   

മൈസൂരിലെ ജെഡിഎസിന്‍റെ മുന്നേറ്റം കോൺഗ്രസിന്റെ അടിത്തറയാണ് തകർത്ത ത്. ചാമുണേശ്വരിയിലെ സിദ്ധരാമയ്യയുടെ ദയനീയ  തോൽവി ഇത് വ്യക്തമാക്കുന്നു . വൊക്കലിംഗ വിഭാഗക്കാരനായ എസ് എം കൃഷ്ണയെ രംഗത്തിറക്കിയെങ്കിലും മൈസൂരിലെ ചോർച്ച തടയാൻ കോൺഗ്രസിനായില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി