ഗോവിന്ദാപുരം കോളനി ബിജെപിയുടെ മാതൃകാഗ്രാമം; വീടുകള്‍ നിര്‍മ്മിക്കുമെന്ന് സുരേഷ് ഗോപി

Published : Jun 27, 2017, 03:14 PM ISTUpdated : Oct 05, 2018, 12:59 AM IST
ഗോവിന്ദാപുരം കോളനി ബിജെപിയുടെ മാതൃകാഗ്രാമം; വീടുകള്‍ നിര്‍മ്മിക്കുമെന്ന് സുരേഷ് ഗോപി

Synopsis

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയെ മാതൃകഗ്രാമമാക്കി പ്രഖ്യാപിച്ച്  ബിജെപി. കോളനിയില്‍ ആറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് എംപി സുരേഷ് ഗോപി അറിയിച്ചു. അയിത്തവും വിവേചനവും വാര്‍ത്തയായ അംബേദ്കര്‍ കോളനിയില്‍ അടിസ്ഥാനസൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ ലക്ഷ്യം വച്ചാണ് കോളനിയിയെ മാതൃകാഗ്രാമമാക്കി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി വാസയോഗ്യമായ വീടുകള്‍ ഇല്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക്  വീടുകള്‍  വച്ചു നല്‍കും. അര്‍ഹരായ ഒരു കുടുംബത്തിന്  വീടിനുള്ള പണം താന്‍  നല്‍കുമെന്ന് രാജ്യസഭാഗം സുരേഷ് ഗോപി അറിയിച്ചു.

കോളനിയിലെ വീടുകളുടെ അവസ്ഥ നേരില്‍ കണ്ടും, പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും സമയം ചെലവഴിച്ച സുരേഷ് ഗോപി, അവരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് ഗോവിന്ദാപുരം വിട്ടത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരു ഡേ കെയർ സെന്റർ ക്രൂരത: ഒരു ജീവനക്കാരി അറസ്റ്റിൽ; നാലുപേർക്കായി തെരച്ചിൽ തുടരുന്നു
അതീവ സുരക്ഷാ മേഖലയിലെ ആഡംബര വസതിയിൽ ശേഖരിച്ചത് കിലോ കണക്കിന് പ്ലാസന്റ, പിടിയിലായത് 5 പേർ, പിന്നിൽ വൻ അവയവ കച്ചവട സംഘം