കോണ്‍ഗ്രസ് വക്താവിനെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുന്നു

Published : Sep 22, 2017, 10:28 AM ISTUpdated : Oct 04, 2018, 06:08 PM IST
കോണ്‍ഗ്രസ് വക്താവിനെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുന്നു

Synopsis

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യയെന്ന് വിളിച്ച് ബി.ജെ.പി നേതാവ്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണം, ബി.ജെ.പിയെ നിരാശപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്തതിന് പകരമായാണ് പ്രിയങ്കയെ ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ല വേശ്യയെന്ന് വിളിച്ചത്. അസ്വസ്ഥതയുള്ളത് കോണ്‍ഗ്രസിന്റെ വേശ്യയായ വക്താവിനാണെന്നായിരുന്നു പ്രേം ശുക്ലയുടെ ട്വീറ്റ്. 

 സൗന്ദര്യം വിറ്റ്​ ജീവിക്കുന്നവൾ എന്നർഥം വരുന്ന രൂപ്​ജീവിക എന്ന സംസ്കൃത പ്രയോഗവും​ ശുക്ല നടത്തി​. വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ ​പ്രയോഗത്തിനെതിരെ ​ട്വിറ്ററിൽ തന്നെ ​പ്രതിഷേധം രേഖപ്പെടുത്തിയ പ്രിയങ്ക പ്രശ്​നത്തിൽ ബി.ജെ.പി പ്രസിഡന്‍റ്​ അമിത്​ഷാ ഇടപെടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ട്വിറ്ററില്‍ സജീവമായ അമിത് ഷാ ഇത് കണ്ടഭാവം നടിച്ചില്ല

തുടർന്ന്​ തന്നെ വേശ്യ എന്ന്​ വിളിക്കുക വഴി ബി.ജെ.പിയുടെ ധാർമികതയും സ്​ത്രീകളോടുള്ള പാർട്ടിയുടെ സമീപനവുമാണ്​വ്യക്തമായിരിക്കുന്നതെന്ന് പറഞ്ഞ് മറ്റൊരു ട്വീറ്റ് കൂടി ചെയ്തു.  ‘അസ്വസ്​ഥതയുടെ മൂർധന്യാവസ്​ഥയിൽ ബി.ജെ.പി വക്​താവ്​ തന്നെ വേശ്യഎന്ന്​ വിളിച്ചു,  സ്​ത്രീകളോട്​ ഒരുപാട്​ മാന്യത’ എന്ന്​ എഴുതിയ പ്രിയങ്കയുടെ ട്വീറ്റ്​ പ്രധാമന്ത്രി ന​രേന്ദ്രമോഡിക്കും അമിത്​ ഷാക്കും ടാഗ്​ ചെയ്​തിട്ടുണ്ട്​.

ബി.ജെ.പി വക്​താവ്​ നടത്തിയ മോശം പരാമർശം സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിനുമിടയാക്കിയിട്ടുണ്ട്​. വിവാദ ട്വീറ്റിന്​ ശേഷം ശുക്ല പുതുതായി ട്വീറ്റ്​ ചെയ്യുകയോ ക്ഷമാപണം നടത്തുകയോ ചെയ്​തിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്