
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കന്‍റോണ്‍മെന്‍റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിക്കു നേരെയാണ് പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാലു,ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ,കെഎസ് യു മുൻ ജില്ലാ സെക്രട്ടറി റിങ്കു, കെഎസ് യു പ്രവർത്തകരായ അജ്മൽ ഷാ, ജെമീർ എന്നിവരാണ് അറസ്റ്റിലായത്.
കന്റോൺമെന്‍റ് സ്റ്റേഷനിൽ വഴിതടയിലിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരെ പിന്നീട് പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്ന്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എംഎ.എമാരായ കെഎസ് ശബരീനാഥന്‍റെയും എം വിൻസന്‍റെയും നേതൃത്വത്തിൽ പൂജപ്പുര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയ്ക്കുകയും ചെയതു.
ഇവരെയാണ് മാധ്യമങ്ങൾക്ക് വേണ്ടി വാടകക്കെടുത്തവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചത്. മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വസ്തുതകൾ പരിശോധിക്കതെയാണ് ആരോപണം ഉന്നയിച്ചെതെന്ന് പ്രതിപക്ഷത്തിന്‍റെ വാദം.
സ്വാശ്രയ പ്രശ്നത്തിൽ നിയമസഭക്കകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളെ മുഖ്യമന്ത്രി പരിഹസിക്കാതെ പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam