രേഖകളില്ലാതെ കടത്തിയ ലക്ഷകണക്കിന് രൂപ പിടികൂടി

Web Desk |  
Published : May 15, 2018, 11:56 AM ISTUpdated : Jun 29, 2018, 04:05 PM IST
രേഖകളില്ലാതെ കടത്തിയ ലക്ഷകണക്കിന് രൂപ പിടികൂടി

Synopsis

രേഖകളില്ലാതെ കടത്തിയ ലക്ഷകണക്കിന് രൂപ പിടികൂടി മൈസൂരുവില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു  കുഴല്‍പ്പണം

വയനാട്: രേഖകളില്ലാതെ മൈസൂരുവില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടു വരുകയായിരുന്ന  കുഴല്‍പ്പണം മുത്തങ്ങ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. പണം കടത്തിയ സുൽത്താൻ ബത്തേരി എ.കെ.ജി റോഡില്‍ ലക്ഷമി നിവാസിൽ രാജേന്ദ്ര കൃഷ്ണജാദവ് (48) എന്നയാളും പിടിയിലായി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

മൈസൂര്‍-കോഴിക്കോട് കര്‍ണ്ണാടക  ആര്‍.ടി.സിയിലെ യാത്രക്കാരനായിരുന്നു ഇയാൾ.  13,32000   രൂപയാണ്  പിടിച്ചെടുത്തിട്ടുള്ളത്. ഇയ്യാളുടെ  കാലില്‍  രണ്ടായിരത്തിെൻറ നോട്ടുകൾ കെട്ടുകളാക്കി കെട്ടി വെച്ച നിലയിലായിരുന്നു. മൈസൂരുവില്‍ നിന്നും സ്വര്‍ണ്ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കൂടുതല്‍ നടപടിള്‍ക്കായി ഇയാളെ ബത്തേരി   പൊലിസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജൻ,  പ്രിവന്റിവ് ഓഫിസര്‍ ജി.അനില്‍കുമാര്‍,സിവില്‍ ഓഫിസര്‍മാരായ എ.ടി.കെ.രാമചന്ദ്രന്‍,സന്തോഷ് കൊമ്പ്രാങ്കണ്ടി എന്നിവര്‍ എക്‌സൈസ്  സംഘത്തിലുണ്ടായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പയ്യോളി പൊലീസ്
ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധം പടരുന്നു, ഡീഗോ ഗാർഷ്യയിലെ യുഎസ് താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം!