
ലണ്ടന്‍: ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ കാരണം ഇസ്ലാം മതമല്ലെന്ന് ലോറന്‍ ബൂത്ത്. തീവ്രവാദ ആക്രമണങ്ങളുടെ കാരണം മയക്കുമരുന്നാണെന്ന് ലോറന്‍ പറഞ്ഞു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യ ചെറി ബ്ലെയറുടെ സഹോദരിയാണ് ലോറന്‍ ബൂത്ത്.
പീഡനങ്ങള്‍ക്കിരയാകുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നതിനെ തുടര്‍ന്ന് മയക്കുമരുന്നിന് അടിമയാകുന്ന യുവതലമുറയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുന്നത്. വെസ്റ്റ്മിന്‍സ്റ്ററില്‍ ആക്രമണം നടത്തിയ വ്യക്തി മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും വേശ്യകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നയാളാണെന്ന് ലോറന്‍ പറഞ്ഞു.
ടുണീഷ്യയിലെ അക്രമിയും മയക്കുമരുന്നിന് അടിമയായിരുന്നു. പാരീസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളും മയക്കുമരുന്നിന് അടിമയാണ്. തീവ്രവാദികളെ അടിച്ചമര്‍ത്തുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ലോറന്‍ ബൂത്ത്. 2010ലാണ് ലോറന്‍ ഇസ്ലാം മതം സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam