ഖത്തര്‍ എയര്‍വെയ്‌സിന്‍റെ ലൈസന്‍സ് സൗദി റദ്ദാക്കി

Published : Jun 06, 2017, 04:56 PM ISTUpdated : Oct 05, 2018, 01:41 AM IST
ഖത്തര്‍ എയര്‍വെയ്‌സിന്‍റെ ലൈസന്‍സ് സൗദി റദ്ദാക്കി

Synopsis

ഖത്തര്‍: ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് സൗദി റദ്ദാക്കി. ഖത്തര്‍ വിമാനകമ്പനിയുടെ സൗദിയിലെ ഓഫീസുകള്‍ 48 മണിക്കൂറിനകം അടച്ചു പൂട്ടണമെന്നു ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. ഖത്തറിന് മേല്‍ സൗദി അറേബ്യയുടെ പുതിയ നടപടി  പ്രവാസികളെ ഗുരുതരമായി ബാധിക്കും. മൂന്ന് ലക്ഷത്തോളം മലയാലികള്‍ ഖത്തറിലുണ്ടെന്നാണ് കണക്കുകള്‍.

മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയപ്രതിസന്ധിയെ തുടര്‍ന്ന് ലോക കമ്പോളത്തില്‍ എണ്ണ വില ഇടിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ തുര്‍ക്കിയുടെയും  കുവൈത്തിന്റെയും നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.  സമവായത്തിനായി കുവൈത്ത് അമീര്‍ സൗദി അറേബ്യയിലേക്ക് പോകും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു