പാകിസ്ഥാനില്‍ സൂഫി ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം; 72 മരണം

Published : Feb 16, 2017, 05:33 PM ISTUpdated : Oct 05, 2018, 12:24 AM IST
പാകിസ്ഥാനില്‍ സൂഫി ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം; 72 മരണം

Synopsis

സെഹ്വാൻ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സൂഫി സ്മാരകത്തിനുനേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ 72ല്‍ അധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലാൽ ഷഹബാസ് കലന്ധർ സൂഫി സ്മാരകത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു എന്നാണ് അവസാന റിപ്പോര്‍ട്ട്.

പ്രാർഥനകൾക്കായി വൻ ജനക്കൂട്ടം സ്മാരകത്തിനു സമീപമുണ്ടായിരുന്ന സമയമായിരുന്നു ഗേറ്റിനു സമീപം ചാവേർ പൊട്ടിത്തെറിച്ചത്. 30 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, മരണസംഖ്യ നൂറിലേക്ക് ഉയർന്നിട്ടുണ്ടെന്ന് സെഹ്വാൻ ഡിഎസ്പി മാധ്യമങ്ങളോടു പറഞ്ഞു. സൂഫി സ്മാരകത്തിൽ സ്ത്രീകൾക്കായി വേർതിരിച്ചിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നു റിപ്പോർട്ടുകളുണ്ട്. 

തിങ്കളാഴ്ച പഞ്ചാബ് അസംബ്ളി കെട്ടിടത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. മെഡിക്കൽ ഷോപ്പ് ഉടമകളുടെ പ്രതിഷേധ പ്രകടനത്തിനിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും
'ജാതിയും മതവും രാഷ്ട്രീയവും സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും നിലനിൽപിനും പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; മല്ലികാ സുകുമാരൻ