ജനുവരി 31ന് ചന്ദ്രന്‍ ചോരനിറമാകും: മനുഷ്യന്‍റെ ചെയ്തികളുടെ ഫലം അന്നറിയാം

By Web DeskFirst Published Jan 21, 2018, 8:34 PM IST
Highlights

ബെംഗളൂരു: ജനുവരി 31ന് ചന്ദ്രനെ ചരിത്രത്തിലാധ്യമായി ചെഞ്ചോര നിറത്തിലാകുമെന്ന് ശാസ്ത്രലോകം. മനുഷ്യന്‍ ഭൂമിയില്‍ ചെയ്ത മലിനീകരണത്തിന്‍റെ തോത് എത്രത്തോളമാണെന്ന് അന്നറിയാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലെ മലിനീകരണത്തിന്‍റെ തോത് എത്രത്തോളമാണോ അതേ തോതില്‍ ചന്ദ്രന്‍റെ ചുവപ്പിന് കാഠിന്യവും കൂടും.

ബ്ലഡ് മൂണ്‍ എന്നാണ് ഈ പ്രതിഭാസത്തിന് പേര് നല്‍കിയിരിക്കുന്നത്. സാധാരണ  ഗ്രഹണ ദിവസങ്ങളിലും ചന്ദ്രന് ചുവപ്പുനിറമാണെങ്കിലും നഗ്നനേത്രങ്ങളില്‍ ഇത് ദൃശ്യമാകാറില്ല.  എന്നാല്‍ വരുന്ന 31ന് ലോകത്തിന്‍റെ പലഭാഗങ്ങളിലും ഈ ദൃശ്യം കാണാന്‍ സാധ്യമാകും. ഇന്ത്യയില്‍ ബെംഗളൂരുവില്‍ ഇത് കാണാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്‍റെ ഭൂമിയിലെ മലിനീകരണം ഉണ്ടാക്കുന്ന ചെയ്തികളെ അളക്കുന്നതുംമനുഷ്യരാശിക്കുള്ള മുന്നറിയിപ്പുകൂടിയാകും ഇതെന്നും ശാസ്ത്രലോകം പറയുന്നു.

ഭൂമിയിലെ മലിനീകരണത്തില്‍ നിന്നുള്ള വിഷവാതകങ്ങളാണ് ചന്ദ്രന്‍റെ നിറമാറ്റത്തിന് കാരണം. ഗ്രഹണ സമയത്ത് അപൂര്‍വമായി മാത്രമേ ചന്ദ്രനെ ദൃശ്യമാകാറുള്ളൂ. എന്നാല്‍ അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകള്‍ വര്‍ധിക്കുമ്പോഴാണ് ചന്ദ്രനെ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്.  ഇന്ത്യയില്‍ 1963, 1982 വര്‍ഷങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമായിട്ടുണ്ട്. അമേരിക്കയില്‍ 150 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഗ്രഹണചന്ദ്രന്‍ ദൃശ്യമാകാന്‍ പോകുന്നത്. 

അതേ ‍ദിവസം ചിലയിടങ്ങളില്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസവും മറ്റ് ചിലയിടങ്ങളില്‍ ബ്ലൂ മൂണും ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഒരു മാസത്തിലെ രണ്ടാമത്തെ പൗര്‍ണമിയാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്.

click me!