വീണ്ടും ബ്ലൂവെയില്‍ കെണി; തമിഴ്നാട്ടില്‍ കോളജ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു

Published : Aug 31, 2017, 09:00 AM ISTUpdated : Oct 05, 2018, 01:33 AM IST
വീണ്ടും ബ്ലൂവെയില്‍ കെണി; തമിഴ്നാട്ടില്‍ കോളജ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു

Synopsis

മധുര: ബ്ലൂവെയില്‍ ചലഞ്ച് കളിച്ച വിദ്യാര്‍ഥി തമിഴ്‌നാട്ടില്‍ ആത്മഹത്യചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ് എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയാണ് വിഘ്‌നേഷ്. ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്‌നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഘ്‌നേഷിന്റെ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില് എന്നും എഴുതിയിട്ടുണ്ട്.

വിഘ്‌നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് വ്യക്തമാക്കുന്നു. ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള് ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍  സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

സുഹൃത്തുക്കളും വിഘ്‌നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്‌നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആട്ടിൻകുട്ടികളെ കാണാനില്ല, പരിസരത്ത് തെരഞ്ഞിട്ടും വിവരമില്ല, സിസിടിവി ദൃശ്യം പരിശോധിച്ച് ഉടമ
ജനവിശ്വാസം കാത്ത് സൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് മോദി; 'വിജയത്തെ ചെറുതായി കാണുന്നില്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം'