
ദില്ലി: സൈന്യത്തിലെ പരിഷ്കരണ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൈന്യത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറൽ ഡി.ബി ഷെകത്കർ സമിതി മുന്നോട്ടുവെച്ച 99 ശിപാർശകളിൽ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു.
കരസേനയിൽ 57,000 സൈനികരെ പുനർവിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഓഫീസർമാരും ഇതരറാങ്കുകാരും ഉൾപ്പെടെയുള്ളവരെ ഫലപ്രദമായി വിന്യസിക്കും. 2019 ഓടെയാണു പുനർവിന്യാസമുണ്ടാകുക. സ്വാതന്ത്ര്യത്തിനുശേഷം സൈന്യത്തിൽ നടക്കുന്ന ഏറ്റവും വലിയപരിഷ്കാരമാണിതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam