മീൻപിടുത്ത വള്ളത്തിൽ കപ്പലിടിച്ചു; 6 പേരെ രക്ഷപ്പെടുത്തി

Published : Aug 26, 2017, 07:33 PM ISTUpdated : Oct 04, 2018, 07:59 PM IST
മീൻപിടുത്ത വള്ളത്തിൽ കപ്പലിടിച്ചു; 6 പേരെ രക്ഷപ്പെടുത്തി

Synopsis

തിരുവനന്തപുരം: മീൻപിടുത്ത വള്ളത്തിൽ കപ്പലിടിച്ച് വീണ്ടും അപകടം . കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലിലാണ് അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന ആറുപേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കപ്പൽ നിർത്താതെ പോയി.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു കപ്പൽ വള്ളത്തിലിടിച്ചത്  . കൊല്ലം തീരത്ത് നിന്ന് 39 നോട്ടിക്കൽ മൈൽ  അഥവാ 72.23  കിലോ മീറ്റര്‍ അകലെയാണ് അപകടം . കുളച്ചല്‍ സ്വദേശി സഹായത്തിന്‍റെ ആരോഗ്യ അണ്ണൈ എന്ന വള്ളത്തിലാണ് കപ്പിലിടിച്ചത് .ഹോ കോങ്ങിൽ നിന്നുള്ള കപ്പലാണിതെന്ന് അറിയുന്നു . കപ്പൽ നിര്‍ത്താതെ തെക്കു ഭാഗത്തേയ്ക്ക് പോയി . വള്ളത്തിലുണ്ടായിരുന്ന 6 പേരെയും  മല്‍സ്യത്തൊഴിലാളികള്‍ തന്നെ രക്ഷപ്പെടുത്തി അവരുടെ ബോട്ടുകളിലേയ്ക്ക് മാറ്റി . കുളച്ചിലിലെ നീരോടി, വള്ളവിള എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും . കഴിഞ്ഞ രാത്രി പത്തരയ്ക്ക് നീണ്ടകരയിൽ നിന്നാണ് ഇവര്‍ മല്‍സ്യബന്ധത്തിനായി പുറപ്പെട്ടത്

 നാവിക സേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഡോണിയര്‍ വിമാനവും ഹെലികോപ്ടറും അപകട സ്ഥലത്തേയ്ക്ക് പോയി . മല്‍സ്യത്തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത് . വള്ളത്തിലിടിച്ച കപ്പലിനായി തിരച്ചിൽ നടത്തുന്നുണ്ട് . നാവിക സേന, കോസ്റ്റ് ഗാര്‍ഡ്  ,കോസ്റ്റൽ പൊലീസ് , മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവ സംയുക്തമായാണ് നടപടികളെടുക്കുന്നത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് കമന്‍റ്, ബേപ്പൂർ സ്വദേശി നിതിൻ അറസ്റ്റിൽ
ജെൻസീകളെ കണ്ണടച്ച് വിശ്വസിക്കുന്നു, എല്ലാ പ്രക്ഷോഭങ്ങളും ദേശവിരുദ്ധമെന്ന് മുദ്രകുത്തരുത്- ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്