
ആലപ്പുഴ: കേരളത്തിലെ ജലോല്‍ലവങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ ചമ്പക്കുളം മൂലം വള്ളം കളി നാളെ ചമ്പക്കുളത്താറ്റില്‍ നടക്കും. 19 വളളങ്ങളാണ് മല്‍സരത്തില്‍ പങ്കെടുക്കുക. ചരിത്രപ്രാധാന്യമുളള ചമ്പക്കുളം മൂലം വള്ളംകളിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ചമ്പക്കുളം മൂലം വളളംകളിയോടയാണ് കേരളത്തിലെ ജലോൽസവകാലത്തിന് തുടക്കമാവുക.
ആറ് ചുണ്ടൻ വളളങ്ങൾ നാളെ ഓളപ്പരപ്പില്‍ മല്‍സരിക്കും. വെപ്പ് ഏ ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ് എന്നീ വിഭാഗങ്ങളിൽ 3 വീതം വളളങ്ങളാണ് ഇത്തവവണയുള്ളത്. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ നാലുവളളങ്ങളുംകിരീടത്തിനായി മൽസരിക്കും. നെഹ്റു ട്രോഫി വളളം കളിക്ക് സമാനമായ രീതിയിലാണ് വിജയികളെ നിശ്ചയിക്കുക.
ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രാണ് ജലമേള ഉദ്ഘാടനം ചെയ്യുക. ജലഘോഷയാത്രയ്ക്കു ശേഷം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ മൽസരത്തിനു തുടക്കമാകും. ജലമേള ആസ്വദിക്കാന്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ ചമ്പക്കുളത്താറ്റിന്‍റെ കരയില്‍ നിറഞ്ഞ് നില്‍ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam