എൻഎസ്എസും ഞാനും അതിലൊന്നും ഇടപെടാൻ ഇല്ല. അന്വേഷണം കൃത്യമായി മുന്നോട്ടു പോകട്ടെ എന്നും ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കോട്ടയം: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമെന്ന വിമർശനത്തിൽ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഈ വിഷയത്തിൽ ഇടപെടാൻ ഇല്ലെന്നാണ് സുകുമാരൻ നായരുടെ പ്രതികരണം. തന്ത്രി പറഞ്ഞതിനോട് ചേർന്ന് അഭിപ്രായം പറയാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങളിൽ വ്യക്തത വരാൻ അന്വേഷണം നടക്കുന്നുണ്ട്, അന്വേഷണം നടക്കട്ടെയെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ബിജെപിയും കോൺഗ്രസും എല്ലാം ചെയ്യുന്നത് രാഷ്ട്രീയം മാത്രമാണ്. എൻഎസ്എസും ഞാനും അതിലൊന്നും ഇടപെടാൻ ഇല്ല. അന്വേഷണം കൃത്യമായി മുന്നോട്ടു പോകട്ടെ എന്നും ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പകപോക്കലെന്ന തന്ത്രിയുടെ വാദത്തോട് അഭിപ്രായം പറയാനില്ലെന്ന് ജി.സുകുമാരൻ നായർ