ബോട്ടുകള്‍ യാത്ര മുടക്കി; ആലപ്പുഴക്കാര്‍ക്ക് ദുരിത യാത്ര

Published : Feb 03, 2018, 06:49 PM ISTUpdated : Oct 04, 2018, 07:20 PM IST
ബോട്ടുകള്‍ യാത്ര മുടക്കി;  ആലപ്പുഴക്കാര്‍ക്ക് ദുരിത യാത്ര

Synopsis

ആലപ്പുഴ: ബോട്ട് സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ യാത്രക്ലേശം അനുഭവിക്കുകയാണ് കുട്ടനാടന്‍ മേഖലയിലെ യാത്രക്കാര്‍.  പായിപ്പാട്ട് നിന്ന് ആലപ്പുഴക്കും,  കാരിച്ചാലില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കുമുള്ള രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്. ഇരു ബോട്ടുകളും രാവിലെയും വൈകിട്ടുമായി രണ്ട് നേരങ്ങളിലാണ് സര്‍വ്വീസ് നടത്തിയിരുന്നത്. പായിപ്പാട് നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് രാവിലെ 7.45 ന് പുറപ്പെട്ട് രാത്രി 7.45 ന് തിരികെ എത്തും.

കാരിച്ചാലില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബോട്ട് രാവിലെ 5.30 ന് സര്‍വ്വീസ് നടത്തി വൈകിട്ട് 5.30 ന് തിരികെയെത്തിയിരുന്നു. ഈ സര്‍വ്വീസുകളാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തലാക്കിയത്. ഇതോടെ കര്‍ഷകത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലായി. ഒപ്പം ജലഗതാഗതത്തെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രക്കാരും കര ഗതാഗതം സുഗമമല്ലാത്ത പ്രദേശവാസികളും വീയപുരം ഗ്രാമ പഞ്ചായത്തിലെ പായിപ്പാട്, (അക്കര മുറിഞ്ഞപുരക്കല്‍) കാരിച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നത്. 

തൊഴിലാളികള്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ തൊഴില്‍ തേടിപോയിരുന്നതും. കൂടാതെ മത്സ്യ വിപണനം നടത്തുന്നതിന് മത്സ്യ തൊഴിലാളികള്‍ യാത്രക്കായി ആശ്രയിച്ചതും ഈ ബോട്ട് സര്‍വ്വീസുകളെ ആയിരുന്നു. ചെറുതന, ആയാപറമ്പ്, കുറിച്ചിക്കല്‍, തണ്ടപ്ര, കുന്നുമ്മ, തകിഴി, പുളിങ്കുന്ന്, പുല്ലങ്ങടി, ചമ്പകുളം, മങ്കൊമ്പ്, കാവാലം, നെടുമുടി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാവുന്ന സര്‍വ്വീസുകളാണ് നിര്‍ ത്തലാക്കിയത്. നല്ല വരുമാനമുള്ള സര്‍വ്വീസുകളായിരുന്നു ഇത്. 

ബോട്ടുകള്‍ ആവശ്യത്തിന് ഇല്ലാത്തതാണ് ബോട്ടുകള്‍ പിന്‍ വലിക്കാന്‍ പ്രധാന കാരണം. ഈ ബോട്ടുകളാകട്ടെ കുട്ടനാടിന്റെ തന്നെ മറ്റ് പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുമുണ്ട്. ലക്ഷകണക്കിന് രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ബോട്ട് ജെട്ടികള്‍ നോക്കുകുത്തികളായിരിക്കുകയാണ്. കാല പഴക്കത്താല്‍ ഇഴഞ്ഞ് നീങ്ങുന്ന ബോട്ടുകള്‍ മാറ്റി എഞ്ചിന്‍ കപ്പാസിറ്റിയുള്ള പുതിയ ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയാല്‍ കുട്ടനാടന്‍ ഭംഗി ആസ്വദിക്കാന്‍ വിദേശ സഞ്ചാരികളോടൊപ്പം തദ്ദേശ സഞ്ചാരികളേയും ലഭിക്കും. അതോടൊപ്പം നിലവിലുള്ള വരുമാനത്തെ മറികടന്ന് കൂടുതല്‍ വരുമാനവും ലഭിക്കും. ഒപ്പം കാര്‍ഷിക മേഖലയേയും, മത്സ്യ മേഖലയേയും ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസകരവുമായിരിക്കും ബോട്ട് സര്‍വ്വീസുകള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ