കരമനയാറ്റില്‍ ഒഴിക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം കിട്ടി

By Web DeskFirst Published Oct 8, 2017, 3:09 PM IST
Highlights

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. സിദ്ധാർത്ഥ്, വിവേക് എന്നിവരുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തെരച്ചലിനൊടുവിൽ കണ്ടെത്തിയത്.

പേയാടുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ഒത്തു ചേർന്നതായിരുന്നു 12 വിദ്യാർത്ഥികള്‍. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് അരവിപ്പുറം കടവിൽ കുളിക്കാനിറങ്ങിയത്. സിദ്ധാർത്ഥവും വിവേകകുമാണ് ആദ്യ വെള്ളത്തിലേക്ക് ചടിയത്. സിദ്ധാർത്ഥ് മുങ്ങുന്നത് കണ്ടപ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമിത്തിനിടയൊണ് വിവേകും ഒഴുക്കിൽപ്പെട്ടെന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്ന അറിവ്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവ‍ർത്തനം ആരംഭിച്ചു. രാത്രി വൈകി പരിശോധനയുണ്ടായിരുന്നു. പക്ഷെ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ഫയർഫോഴും മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് നത്തിയ തെരച്ചലിൽ കടവിൽ നിന്നുതന്നെ രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. പാറയിടുക്കും കഴയങ്ങളുമുള്ള അപകട മേഖലയിൽ മുന്നറിപ്പ് അവഗണിച്ചും വിദ്യാർത്ഥികളെത്തുന്നുണ്ട്. അഞ്ചുവർഷത്തിനിടെ 14 പേർ ഇവിടെ മരണപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

click me!