
കോഴിക്കോട്‍: വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനടി പ്രയോഗത്തെ കുറിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയുന്നവര്‍ അത് പറയട്ടെ എന്ന് കുമ്മനം പ്രതികരിച്ചു.
ട്രോളുകാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം പുലര്‍ത്തണമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നത് അതുണ്ടാക്കുന്നവരുടെ മാനസീകാസ്ഥയാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ഉദ്ഘാടന ദിവസം കൊച്ചി മെട്രോയില്‍ കയറിയതോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കുമ്മനടി പ്രയോഗമുണ്ടായത്. പിന്നീട് നിരവധി ഇടങ്ങളില്‍ ഈ പ്രയോഗം ഉപയോഗിച്ചിരുന്നു.'ട്രോളുകളെ കുറ്റപ്പെടുത്തില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
വ്യക്തിപരമായി അധിക്ഷേപിക്കരുത്. ട്രോളുകാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം ഉയര്‍ത്തണം. പറയാന്‍ മാത്രം ഉള്ള ആശയം ഇല്ലാത്തവരാണ് അധിക്ഷേപം ഉന്നയിക്കുന്നത്' - കുമ്മനം അഭിമുഖത്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam