ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും

Published : Feb 26, 2018, 11:13 AM ISTUpdated : Oct 04, 2018, 11:59 PM IST
ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും

Synopsis

ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം അല്‍പസമയത്തിനകം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. ദുബായ് സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹവും വഹിച്ചുള്ള പ്രത്യേക വിമാനം ദുബായില്‍ നിന്നും പുറപ്പെടും എന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശനിയാഴ്ച്ച രാത്രി ദുബായില്‍ അന്തരിച്ച നടിയുടെ ഭൗതികദേഹം എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പേ മരണപ്പെട്ടതിനാല്‍ ഫോറന്‍സിക് പരിശോധനകള്‍ വേണ്ടി വന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ദുബായ് എമറൈറ്റ്‌സ് ടവറിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ശനിയാഴ്ച്ച രാത്രി ശ്രീദേവി കുഴഞ്ഞു വീഴുന്നത്. ഇവിടെ നിന്നും ആശുപത്രിയിലെത്തിക്കും മുന്‍പ് അവര്‍ മരണപ്പെടുകയും ചെയ്തു. ആശുപത്രിയലെത്തും മുന്‍പേ മരിച്ചതിനാല്‍ തന്നെ ഫോറന്‍സിക് പരിശോധനകള്‍ നടത്തി മരണകാരണത്തില്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കൂ.

ഇപ്പോള്‍ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഫോറന്‍സിക് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച പോസ്റ്റ്‌മോര്‍ട്ട് ചെയ്യുകയും  ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇവയുടെയെല്ലാം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതാണ് മറ്റു നടപടികള്‍ വൈകാന്‍ കാരണം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പിന്നെ അടുത്ത 5-6 മണിക്കൂറില്‍ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഹൃദയാഘാതമാണോ അതോ വീഴ്ച്ചയിലുണ്ടായ പരിക്കാണോ ശ്രീദേവിയുടെ മരണകാരണം എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. കുഴഞ്ഞുവീണപ്പോള്‍ ഉണ്ടായ രക്തസ്രവത്തെ തുടര്‍ന്നാണ് മരണമെന്ന രീതിയിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പോലീസില്‍ നിന്നും ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഇതു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാക്കി ശ്രീദേവിയുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കണം. ഇതിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്നും മൃതദേഹം കൊണ്ടുപോകാനുള്ള അനുമതിയും വാങ്ങണം. നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പായി മൃതദേഹം എബാം ചെയ്യുകയും വേണം. ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശ്രീദേവിയുടെ ഭൗതികദേഹവുമായി കുടുംബത്തിന് ദുബായ് വിടാന്‍ സാധിക്കൂ. മൃതദേഹവും ഒപ്പം കുടുംബാംഗങ്ങളേയും മുംബൈയിലെത്തിക്കാനായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം ഞായറാഴ്ച്ച ഉച്ചയോടെ ദുബായിലെത്തിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്
പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ഓണത്തിന് സൗജന്യ ഓണക്കിറ്റുകൾ നൽകും'