വീപ്പയ്ക്കുള്ളിലെ മൃതദേഹം; പ്രതി മകളുടെ സുഹൃത്ത്

web desk |  
Published : Mar 14, 2018, 09:35 AM ISTUpdated : Jun 08, 2018, 05:45 PM IST
വീപ്പയ്ക്കുള്ളിലെ മൃതദേഹം; പ്രതി മകളുടെ സുഹൃത്ത്

Synopsis

തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം:  എറണാകുളം കുമ്പളത്തെ ശകുന്തള കൊലക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെടുത്ത് പത്ത് ദിവസത്തിന് ശേഷം സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

പത്ത് മാസത്തോളം പഴക്കമുണ്ടായിരുന്ന അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊലനടത്തിയ ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കായലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച വീപ്പ കരയ്ക്ക് കൊണ്ടുവന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

മൂന്നുമാസത്തോളം കേസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹത്തിന്റെ കാലില്‍ ഓപ്പറേഷന്‍ ചെയ്ത് സ്റ്റീല്‍ ഇട്ടിരുന്നു. ഈ തെളിവാണ് പോലീസിന്റെ പിടിവള്ളിയായത്. മൃതദേഹം കിട്ടി പത്തു ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ വീട്ടിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന ഉറപ്പില്‍ ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറയുന്നു. 

സജിത്തിന് ശകുന്തളയുടെ മകളുമായി അടുപ്പമുണ്ടായിരുന്നെന്നും ഇത് ചോദ്യം ചെയ്തതാകാം കൊലപാതകത്തിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയിലൂടൊണ് ശകുന്തളയെ തിരിച്ചറിഞ്ഞത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കഷ്ടിച്ച് 75 സ്ക്വയര്‍ ഫീറ്റ്, പക്ഷേ ചുറ്റിനും ടണ്‍ കണക്കിന് മാലിന്യം'; ചെറിയ ഒരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് ആര്‍ ശ്രീലേഖ
മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ