കോടിയേരി പ്രസംഗിച്ച വേദിക്കരികില്‍ ബോംബേറ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Web Desk |  
Published : Jan 26, 2017, 06:40 AM ISTUpdated : Oct 05, 2018, 02:59 AM IST
കോടിയേരി പ്രസംഗിച്ച വേദിക്കരികില്‍ ബോംബേറ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Synopsis

കണ്ണൂര്‍: കണ്ണൂര്‍ തലശേരി നങ്ങാറാത്ത് പീടികയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗ സ്ഥലത്തിന് സമീപം ബോംബേറ്. കോടിയേരിയും ജില്ലാ സെക്രട്ടറി പി ജയരാജനും പങ്കെടുത്ത കെ പി ജിജേഷ് അനുസ്മരണ പൊതുയോഗത്തിനിടെയാണ് സംഭവം. ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയന്ത്രണം വിട്ട അക്രമോത്സുകതയാണിത്. കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുയോഗം നടക്കുന്ന വേദിക്ക് 100 മീറ്റര്‍ അകലെയാണ് ബോംബേറുണ്ടായത്. സംഭവ സമയത്ത് നേതാക്കള്‍ എല്ലാം വേദിയില്‍ ഉണ്ടായിരുന്നു. ബൈക്കില്‍ എത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള നീക്കമാണ് ആര്‍ എസ് എസ് നടത്തുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. തലസ്ഥാനത്ത് സ്വയം സേവകനെ കൊന്ന് സി പി ഐ എം നേതാവ് പി ജയരാജനില്‍ കെട്ടിവെക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞതിന്റെ നാണക്കേട് കാരണം ഇത്തരം തുടര്‍ ആക്രമണമായി പ്രതീക്ഷിക്കണമെന്നും സിപിഎം വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ ജില്ലയില്‍ എങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

അതേസമയം കണ്ണൂരില്‍ അക്രമമുണ്ടാക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത ശ്രമമെന്ന് ബിജെപി ആരോപിച്ചു. കണ്ണൂര്‍ തലശ്ശേരി നങ്ങാറാത്ത് പീടികയിലുണ്ടായ ബോംബേറ് സിപിഎമ്മിന്റെ തിരക്കഥ പ്രകാരം നടന്നതെന്നും ബിജെപി വക്താവ് ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം