സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു​നേ​ർ​ക്ക് ബോം​ബേ​റ്; കോഴിക്കോട് എല്‍ഡിഎഫ് ഹര്‍ത്താല്‍

Published : Jun 09, 2017, 08:02 AM ISTUpdated : Oct 04, 2018, 06:12 PM IST
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു​നേ​ർ​ക്ക് ബോം​ബേ​റ്; കോഴിക്കോട് എല്‍ഡിഎഫ് ഹര്‍ത്താല്‍

Synopsis

കോ​ഴി​ക്കോ​ട്: സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു​നേ​ർ​ക്ക് ബോം​ബേ​റ്. രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​ണ് ഓ​ഫീ​സി​നു നേ​ർ​ക്കു ബോം​ബെ​റി​ഞ്ഞ​ത്. ര​ണ്ടു ബോം​ബു​ക​ളാ​ണ് അ​ക്ര​മി​ക​ൾ എ​റി​ഞ്ഞ​ത്. ഇ​തി​ൽ ഒ​രു ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു. പൊ​ട്ടാ​ത്ത ബോം​ബ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. 

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ മാ​സ്റ്റ​ർ ആ​രോ​പി​ച്ചു. 

നേ​ര​ത്തെ, ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച ആ​ർ​എ​സ്എ​സ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. വ​ട​ക​ര ആ​ർ​എ​സ്എ​സ് ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. വ​ട​ക​ര, കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം, കു​റ്റ്യാ​ടി, പേ​രാ​മ്പ്ര എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'
ഡി മണിയ്ക്ക് പിന്നിൽ ഒട്ടേറെ ദുരൂഹതകൾ; അന്വേഷണ സംഘത്തെ കുഴക്കുന്നത് നിസ്സഹകരണം, രാജ്യാന്തര ലോബിയെ കുറിച്ചും ചോദ്യം ചെയ്യും