
രണ്ടുപരുടെ നില ഗുരുതരമാണ് . കഠിനംകുളം സ്വദേശികളായ സുഗുണന്‍ , വിവേക് , രാേജഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത് .കായല്‍ തീരത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെയാണ് അപകടം. പരിക്കേറ്റ മൂന്നുപേരും വിവിധ കേസുകളില്‍ പ്രതിയാണ്കഠിനംകുളം പൊലീസ് അന്വേഷണം തുടങ്ങി
കഠിനംകുളം കായല്‍ തീരത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെയാണ് അപകടം . രാവിലെ 9.30ഓടെയായിരുന്നു അപകടം . വലിയ ശബ്ദം കേട്ട് നാട്ടുാക്ര ഓടിയെത്തിയപ്പോഴാണ് അപകടം പുറത്തറിഞ്ഞത് .
കഠിനംകുളം സ്വദേശികളായ സുഗുണന്‍ , വിവേക് , രാേജഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത് .സാരമായി പരുക്കേറ്റ സുഗുണനും വിവേകും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് . രാജേഷ് ഒളിവില്‍ പോയി . പരിക്കേറ്റ മൂന്നുപേരും വിവിധ കേസുകളില്‍ പ്രതിയാണ് . മുന്പും കഠിനംകുളം പൊലീസിന്‍റെ പരിശോധനയില്‍ കരിമരുന്ന് നിറച്ച് വലിയ പടക്ക ശേഖരം കായല്‍ തീരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട് . കടയക്കാവൂർ സിഐ മുകേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam